October 23, 2026

ചിന്താവിഷ്ടയായ സീത :നൂറാം വാര്‍ഷികാഘോഷ സെമിനാര്‍ സംഘടിപ്പിച്ചു.

0
Seminar.jpg
By ന്യൂസ് വയനാട് ബ്യൂറോ
പിണങ്ങോട്: സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നിര്‍ദ്ദേശപ്രകാരം കുമാരനാശാന്‍റെ പ്രശസ്ത ഖണ്ഡകാവ്യമായ ചിന്താവിഷ്ടയായ സീതയുടെ നൂറാം വാര്‍ഷിക ആഘോഷത്തിന്‍റെ  ഭാഗമായി വെങ്ങപ്പള്ളി പഞ്ചായത്ത് ലൈബ്രറി നേതൃ സമിതിയുടെ ആഭിമുഖ്യത്തില്‍ ദയ ഗ്രന്ഥശാലയില്‍ സെമിനാര്‍ സംഘടിപ്പിച്ചു. 
പിണങ്ങോട് ഡബ്ലിയു.ഒ.എച്ച്. എസ്. എസ്. പ്രിന്‍സിപ്പാള്‍ താജ് മന്‍സൂര്‍ വിഷയം അവതരണവും സെമിനാര്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് ഷാഹിന ടീച്ചര്‍ അധ്യക്ഷത  വഹിച്ച ചടങ്ങില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ശ്രീ ശിവദാസന്‍.പി , ദയ  ഗ്രന്ഥശാല സെക്രട്ടറി സജീവ്.പി.സി, പുതുക്കുടി യുവചേതന വായനശാല  പ്രസിഡണ്ട് ബി.പി. മുജീബ്റഹ്മാന്‍,  ദയ പാലിയേറ്റീവ് ചെയര്‍മാന്‍ കുനിയില്‍ അബൂബക്കര്‍, അബ്ദുല്‍ റസാഖ്.പി.കെ,  കെ കെ അബ്ദുള്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു 
ദയ  വൈസ് പ്രസിഡന്‍റ്  അബ്ദുല്‍  ജലീല്‍.എന്‍. സ്വാഗതവും ജോയിന്‍റ് സെക്രട്ടറി സാലിഹ്. പി.സി നന്ദിയും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *