July 14, 2026

എയ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സൗജന്യ പിഎസ്സി പരീക്ഷ സെമിനാര്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: എയ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആഭിമുഖ്യത്തില്‍ സൗജന്യ പിഎസ്സി പരീക്ഷ സെമിനാര്‍ സംഘടിപ്പിക്കുന്നമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വരാനിരിക്കുന്ന എല്‍ഡിസി, എല്‍പി, യുപി പരീക്ഷകള്‍ക്കുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. പള്ളിത്താഴെ എയ്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പരിപാടിയില്‍ ഏഴോളം പിഎസ്സി പരീക്ഷകളില്‍ റാങ്ക് നേടിയ എസ്. സമസ്യയെ ആദരിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ. ദേവകി ഉദ്ഘാടനം ചെയ്യും. പിഎസ്സി പരിശീലകനായ ഷാജു വടകര ക്ലാസ് നയിക്കും. നൂറ് പേര്‍ക്കാണ് പ്രവേശനം. വാര്‍ത്താസമ്മേളനത്തില്‍ പി. അശ്വിന്‍, ദിവ്യ ദേവദാസ്, പി.ഡി. ലെജിന്‍ എന്നിവര്‍ സംബന്ധിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *