October 23, 2026

ബാണാസുര ഡാം സ്റ്റേക് ഹോള്‍ഡേര്‍സ് യോഗം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
കേന്ദ്ര ഡാം സുരക്ഷാ അതോറിറ്റിയുടെ സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി കെ.എസ്.ഇ.ബി. ബാണാസുര ഡാമിന്റെ സ്റ്റേക് ഹോള്‍ഡേര്‍സ് യോഗം നടത്തുന്നു.   നവംബര്‍ 21 രാവിലെ 11 മുതല്‍ 2 വരെ എ.പി.ജെ. ഹാളിലാണ് യോഗം.  ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ അധ്യക്ഷത വഹിക്കും.  ഡാമുകളിലെ അധികജലം പുറത്തേക്ക് വിടുക, ഡാമുകള്‍ തകരുക തുടങ്ങിയ അടിയന്തര ഘട്ടങ്ങളില്‍ നടത്തേണ്ട ഏകോപന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി വിവിധ വകുപ്പുകളുടെ ജില്ലാ മേലധികാരികള്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമുള്ള ചുമതലകള്‍ യോഗത്തില്‍ വിശദീകരിക്കും.  വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനായി കേന്ദ്ര ജലകമ്മീഷന്‍, ലോക ബാങ്ക്, ദേശീയ ദുരന്ത നിവാരണ അതോറിറ്റി,ഇതര സംസ്ഥാന പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും.  കെ.എസ്.ഇ.ബി. ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മോഹനന്‍ എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ അവതരിപ്പിക്കും. ഡാമുകളുടെ സുരക്ഷയും നടത്തിപ്പും സംബന്ധിച്ച് കേന്ദ്ര ജലകമ്മീഷന്റെ മാര്‍ഗരേഖകളനുസരിച്ചാണ് യോഗം ചേരുന്നത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *