April 29, 2024

സഹകരണ വാരാഘോഷം സമാപിച്ചു: മുതിർന്ന സഹകാരികളെ ആദരിച്ചു.

0
Mg 1005.jpg
മുട്ടിൽ : ഡബ്ള്യൂ. എം.ഒ കോളേജ് കോമേഴ്‌സ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ സഹകരണവാരാഘോഷത്തിന്റെ സമാപനവും ജില്ലയിലെ മുതിർന്ന സഹകാരികളെ ആദരിക്കുകയും ചെയ്തു. ഡിപ്പാർട്മെന്റ് ഹെഡ് ഷബീർ അലി. പി അധ്യക്ഷധ വഹിച്ച യോഗം പ്രിൻസിപ്പൽ ഡോ: ടി  പി മുഹമ്മദ് ഫരീദ് ഉദ്ഘടാനം ചെയ്തു. മുതിർന്നസഹകാരികളായ കെ.എം.ആലി, എം. എ അന്ത്രു, എൻ. അമ്മദ്, മൊയ്‌ദു, പുതുക്കുടി മുഹമ്മദലി, സുബൈർ  പി  എന്നിവരെ വാരാഘോഷത്തിന്റെ ഭാഗമായി ആദരിച്ചു വാരാഘോഷത്തോടനുബന്ധിച്ചു ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികൾ തയാറാക്കിയ കൈയെഴുത്തു മാഗസിൻ ചടങ്ങിൽ പ്രകാശനം ചെയ്തു. തുടർന്ന് ഡിപ്പാർട്മെന്റിൽ നിന്നും പി.എച്ച്ഡി നേടിയ ഡോ: ഷിബിന എം, . കോഓപ്പറേറ്റീവ് ഓഡിറ്റർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ജഷീർ വിപി, കേരളത്തെ പ്രേതിനിധികരിച്ചു  കൊണ്ട് ഭോപ്പാലിൽ നാഷണൽ ഫെൻസിങ്ങിൽ പങ്കെടുത്ത ഫൈനൽ ബികോം  വിദ്യാർത്ഥിനി അനഘ. എ  എന്നിവരെ അഭിനന്ദിക്കുകയുംചെയ്തു. യോഗത്തിൽ മഹമൂദ്  അസ്‌ലം, ഫൗസിയ. പി, സിൻസിയ. കെ എ, സഫീദ. കെ.എ, ആഷിഖ് എ എന്നിവർ സംസാരിക്കുകയും അസോസിയേഷൻ സെക്രട്ടറി ജിനിൽ എൽദോസ് നന്ദി അർപ്പിക്കുകയും ചെയ്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *