October 24, 2026

ട്രസ്റ്റി നിയമനം: അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി താലൂക്കിലെ നല്ലൂര്‍നാട് വില്ലേജിലെ ശ്രീ കമ്മനവള്ളിയൂര്‍ ഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  നിശ്ചിത മാതൃകയിലൂള്ള അപേക്ഷ ഡിസംബര്‍ 11 വരെ തലശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ സ്വീകരിക്കും.  അപേക്ഷ ഫോറം www.malabardevaswam.kerala.gov.in സൈറ്റില്‍ ലഭിക്കും.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം
പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ഒ.ബി.സി.പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് (ഹിന്ദു വിഭാഗം) പദ്ധതിയില്‍ ജില്ലയിലെ ഗവ/എയ്ഡഡ് സ്‌കൂളുകളില്‍ 2015-16, 2016-17, 2017-18 വര്‍ഷങ്ങളില്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും തുക ലഭിക്കാത്ത വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ പ്രധാനാദ്ധ്യാപകര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്  673020 എന്ന വിലാസത്തില്‍  ഡിസംബര്‍ 10 നകം ലഭ്യമാക്കണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0495 2377786, 2377796.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *