October 24, 2026

” മനസ്സിൽ ബാപ്പുജിയുമായി പുതിയ ഭാരതത്തിലേക്ക് ” : ഭാരതീയ ജനതാ പാർട്ടി ഗാന്ധിജി സങ്കല്പ യാത്ര നടത്തി.

0
IMG-20191120-WA0251.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  മഹാത്മ ഗാന്ധിയുടെ നൂറ്റിയൻപതാം വാർഷികത്തോടനുബന്ധിച്ച് " മനസ്സിൽ ബാപ്പുജിയുമായി പുതിയ ഭാരതത്തിലേക്ക് " എന്ന മുദ്രാവാക്യവുമായി ഭാരതീയ ജനതാ പാർട്ടി നടത്തിയ ഗാന്ധിജി സങ്കല്പ യാത്രയുടെ കൽപ്പറ്റ മണ്ഡലത്തിലെ പദയാത്ര പുളിയർമല ഗാന്ധി മ്യൂസിയത്തിൽ നിന്നു തുടങ്ങി മേപ്പാടിയിൽ അവസാനിച്ചു  
ഗാന്ധി വധം മുതൽ ആൾക്കൂട്ടകൊലപാതകങ്ങൾ വരെ ദുരുപദിഷ്ടമായി സംഘപരിവാർ സംഘടനകളുടെ മേൽ ചാരുന്ന കോൺഗ്രസ്സ് അതിതീവ്രനിലപാടുള്ള ശിവസേനയുടെ സഖ്യകക്ഷിയാകുന്നത് അപഹാസ്യമാണെന്നും കോൺഗ്രസ്സുകാർ മറന്ന   യഥാർത്ഥ ഗാന്ധിയെ ഭാരതത്തിന്റെ മനസ്സിൽ വീണ്ടും പ്രതിഷ്ഠിക്കുവാനാണ് ഭാരതീയ ജനതാ പാർട്ടി ശ്രമിക്കുന്നതെന്നും ,
സുപ്രിംകോടതി വിധിയോടെ അവസാനിപ്പിക്കേണ്ട അയോധ്യ കേസ് വീണ്ടും സജീവമാക്കാനുള്ള ശ്രമത്തിനു പിന്നിൽ പണപ്പിരിവു നടത്തി ചിലരുടെ കീശ വീർപ്പിക്കുവാനുള്ള ശ്രമമാണെന്ന് സമാപന സമ്മേളനത്തിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി പറഞ്ഞു.
പദയാത്ര പള്ളിയറ രാമൻ ഉദ്ഘാടനം ചെയ്തു വിവി രാജൻ, സജി ശങ്കർ ,പി ജി ആനന്ദ് കുമാർ , സദാനന്ദൻ, അരിമുണ്ട സുരേഷ് , ആരോഡ രാമചന്ദ്രൻ , ടി എം സുബീഷ്, സുകുമാരൻ , ഷാജിമോൻചൂരൽമല തുടങ്ങിയവർ സംസാരിച്ചു..
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *