October 23, 2026

താമരശ്ശേരി ചുരത്തിലെ കൈവരികൾ തകർന്ന നിലയിൽ

0
IMG-20191120-WA0185.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:അപകടം വിളിച്ചോതി താമരശ്ശേരി ചുരത്തിന്റെ കൈവരികൾ തകർന്ന നിലയിൽ.ലക്കിടി വ്യൂ പോയിന്റിന് സമീപത്താണ് സഞ്ചാരികൾക്ക് അപകടം ഉണ്ടാക്കുന്ന തരത്തിൽ കൈവരികൾ തകർന്നു കിടക്കുന്നത്. കൈവരികൾ തകർന്ന്  ദിവസങ്ങൾ ഏറെയായിട്ടും അറ്റകുറ്റപണി നടത്താൻ ഇത് വരെ അധികൃതർ തയ്യാറായിട്ടില്ല.ദിവസേന ആയിരക്കണക്കിന് സഞ്ചാരികളാണ് വയനാട്ടിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നത്.
ഇതിൽ ഏറെയും വിദേശികളാണ്. പ്രളയത്തിന് ശേഷം പതിയെ തല ഉയർത്തി വരികയാണ് വയനാടൻ വിനോദസഞ്ചാര മേഖല. എന്നാൽ ചുരത്തിനോടുള്ള അധികൃതരുടെ  അവഗണന വിനോദസഞ്ചാര മേഖലയുടെ വളർച്ചയെ തന്നെ ബാധിക്കും.  ഭൂരിപക്ഷം സഞ്ചാരികളും വയനാട്ടിലെത്താൻ താമരശ്ശേരി ചുരം തന്നെയാണ് ആശ്രയിക്കുന്നത്. മാസങ്ങൾക്കു മുൻപാണ് ചുരം നവീകരിക്കുകയും കൈ വരികൾ നിർമ്മിക്കുകയും ചെയ്തത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *