October 23, 2026

സൗജന്യ സ്വയംതൊഴിൽ പരിശീലനവുമായി ലിവിങ്ങ് ഹോപ്പ് ചാരിറ്റബിൾ സൊസൈറ്റി

0
IMG-20191120-WA0173.jpg
By ന്യൂസ് വയനാട് ബ്യൂറോ
സൗജന്യ സ്വയംതൊഴിൽ പരിശീലനവുമായി ലിവിങ്ങ് ഹോപ്പ് ചാരിറ്റബിൾ സൊസൈറ്റി
. സൊസൈറ്റിയുടെ നേതൃത്വത്തിൽ സൗജന്യ ഗാർമെന്റ് പരിശീലനത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
6 മാസത്തെ സൗജന്യ കോഴ്സ് ആണ് നൽകുന്നത് വിജയകരമായി പരിശീലനം പൂർത്തിയാകുന്നവർക്ക് സൗജന്യമായി തയ്യൽ മെഷീനും നൽകും.18 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് പരിശീലനം. കോഴ്സിന്റെ ഉദ്ഘാടനം 22ന് രാവിലെ 10.30 ന് മാനന്തവാടി തലശേരി റോഡിന് സമീപത്തെ ഹൈബ്രോൺ സ്കൂൾ ഓഫ് ഫാഷൻ ഡിസൈനിംഗിൽ വെച്ച് മുനിസിപ്പൾ ചെയർമാൻ വി.ആർ.പ്രവീജ് നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ കോർഡിനേറ്റർ യു.പി.ജെയ്സൺ, ജാൻസി ജയ്സൺ, ധന്യ അബ്രഹാം, ഫാത്തിമ റഫീക്ക് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *