August 12, 2026

വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡി.എം.ഒ. .ഓഫീസ് ഉപരോധിച്ചു

0
IMG-20191121-WA0342.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
ബത്തേരി സര്‍വ്വജന സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ നിന്നും പാമ്പ് കടിയേല്‍ക്കുകയും പിന്നീട് ആശുപത്രിയില്‍വെച്ച് മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് മാനന്തവാടി ബ്ലോക്ക്  കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.എം.ഒ. ഓഫീസ് ഉപരോധിച്ചു. പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന്  ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചൂവെങ്കിലും  അടിയന്തിര ചികിത്സ നല്‍കാതെ കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത ആശുപത്രി അധികൃതരുടെ നടപടി അപലപനീയമാണ്. ഒരു കുഞ്ഞിന്റെ ജീവന്‍ ഹോമിക്കാന്‍ കൂട്ടുനിന്ന ആശുപത്രി സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയും, ഡോക്ടര്‍മാര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കെണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധം. എം.ജി ബിജു, എഎം നിശാന്ത്, അസീസ് വാളാട്, മുജീബ് കോടിയാടന്‍, പി.എം ബെന്നി, സുശോഭ് ചെറുകുമ്പം,ഷംസീര്‍ അരണപ്പാറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *