October 23, 2026

ക്രൈംബ്രാഞ്ച് എസ് ഐ വര്‍ഗ്ഗീസ് കെ എം.ന്റെ വീട്ടില്‍ പ്രതിഭയോടൊപ്പം പരിപാടിയുമായി കുട്ടികള്‍ എത്തി.

0
IMG-20191125-WA0384.jpg
By ന്യൂസ് വയനാട് ബ്യൂറോ
തന്റെ മകന്റെ വിവാഹത്തോടൊപ്പം ഒരേക്കര്‍ സ്ഥലം പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കും വീടില്ലാത്തവര്‍ക്ക് വീട് വയ്ക്കാനുമായി നല്‍കിയ ഉദാര മനസ്സിന്റെ ഉടമയായ ക്രൈംബ്രാഞ്ച് എസ് ഐ വര്‍ഗ്ഗീസ് കെ എം.ന്റെ  വീട്ടില്‍ പ്രതിഭയോടൊപ്പം പരിപാടിയുമായി കുറുക്കന്‍മൂല ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ കുട്ടികള്‍ എത്തി.
പരിസരം തന്നെ പാഠപുസ്തകം എന്ന കാഴ്ചപ്പാടില്‍ ജൈവവൈവിധ്യ ഉദ്യാനവും ശലഭപാര്‍ക്കും ഒരുക്കി പഠിക്കുന്ന കുട്ടികള്‍ക്ക് വര്‍ഗീസ് സാറിന്റെയും കുടുംബാംഗങ്ങളുടെയും കൃഷിയിടവും വീടുമെല്ലാം മികച്ച പഠന കേന്ദ്രം ആയി മാറി.
മത്സ്യകൃഷിയും പച്ചക്കറി തോട്ടവും പൂന്തോട്ടവും,ഫല-വൃക്ഷ തോട്ടവും, ഡയറി ഫാമും,വിവിധ ഇനം പക്ഷികളുമെല്ലാം കുട്ടികള്‍ക്ക് കാണിച്ചും വിശദീകരിച്ചും കൊടുത്തുകൊണ്ട് വര്‍ഗീസ് സാറും ഭാര്യ ബീനയും കുട്ടികളോടൊപ്പം ചേര്‍ന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *