May 19, 2024

മസ്റ്ററിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് വയോജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് തിരുത്തണമെന്ന് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം

0
Img 20191125 Wa0263.jpg
കല്‍പ്പറ്റ: അടുത്തമാസംമുതല്‍ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ അക്ഷയയില്‍ മസ്റ്ററിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് വയോജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിലപാട് തിരുത്തണമെന്ന് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. യാതൊരു സൗകര്യവുമില്ലാത്ത രണ്ടും മൂന്നും നിലകളുള്ള കെട്ടിടങ്ങളുടെ മുകളിലേക്ക് വയോജനങ്ങളെ കയറ്റി ബുദ്ധിമുട്ടിക്കുന്ന സാഹചര്യം ഒഴിവാക്കണം. ഇവര്‍ക്ക് വീടുകളില്‍തന്നെ മസ്റ്ററിംഗ് നടത്താനുള്ള സൗകര്യം ഉണ്ടാക്കണം. കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ റിവോള്‍വിംഗ് ഫണ്ട് നല്‍കാമെന്ന് മോഹിപ്പിച്ച് വയോജനങ്ങളുടെ അയര്‍ക്കൂട്ടങ്ങളുണ്ടാക്കുകയും പല അയക്കൂട്ടങ്ങള്‍ക്കും ഫണ്ട് കൊടുക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെ തുച്ഛമായ സമ്പാദ്യങ്ങള്‍ ബാങ്കിലടച്ചിരിക്കുകയാണ്. രൂപീകൃതമായ മുഴുവന്‍ അയല്‍ക്കൂട്ടങ്ങള്‍ക്കും റിവോള്‍വിംഗ് ഫണ്ട് കൊടുക്കാന്‍ നടപടി സ്വീകരിക്കണം. 
സീനിയര്‍ സിറ്റിസണ്‍ സ്ഥാപക പ്രസിഡന്റ് എം.സി.വി. ഭട്ടതിരിപ്പാട് അനുസ്മരണ സമ്മേളനം നാളെ രാവിലെ 10 ന് പനമരം പഞ്ചായത്ത് ഹാളില്‍ ചേരും. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ പ്രസിഡന്റ് കെ.വി. മാത്യു, സെക്രട്ടറി ടി.വി. രാജന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. വാസുദേവന്‍നായര്‍, ജില്ലാ കമ്മിറ്റിയംഗം പി. സെയ്തു, സി.കെ. ജയറാം എന്നിവര്‍ സംബന്ധിച്ചു.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *