May 19, 2024

നാടന്‍ നെല്ലിന പഠനവാരം ആരംഭിച്ചു.

0
Rdb Panavally Field Week.jpeg
 പനവല്ലിയില്‍ പ്രവര്‍ത്തിക്കുന്ന څതണല്‍ അഗ്രോ ഇക്കോളജി സെന്‍ററില്‍چവെച്ച് നവംബര്‍ 25  മുതല്‍ നവംബര്‍ 30 വരെ നാടന്‍ നെല്ലിന പഠനവാരം ആരംഭിച്ചിരിക്കുന്നു. ഇവിടെ   മുന്നൂറോളം നാടന്‍ നെല്ലിനങ്ങള്‍ കൃഷിചെയ്ത് സംരക്ഷിക്കുന്നു.  മാത്രമല്ല ഇവിടം കാര്‍ഷിക ജൈവ വ്യവസ്ഥയുടെയും ജൈവവൈവിധ്യ സംരക്ഷണത്തിന്‍റെയും പരിശീലന, ഗവേഷണ കേന്ദ്രം  കൂടിയാണ്. 
കേരളത്തില്‍ നടക്കുന്ന നാടന്‍ നെല്ലിനങ്ങളുടെ ഏറ്റവും വലിയ കൃഷിയിട സംരക്ഷണ പ്രവര്‍ത്തനമാണിത്.  താല്‍പര്യമുള്ള എല്ലാവര്‍ക്കും ഇവിടെ സംരക്ഷിച്ചുവരുന്ന നെല്ലിനങ്ങള്‍ നേരിട്ട് കാണാനും, മനസ്സിലാക്കുവാനും ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട       അറിവുകള്‍ പങ്കുവെയ്ക്കുമാനുമുള്ള  അവസരമാണ് ഈ നാടന്‍ നെല്ലിന പഠനവാരം. നവരപുഞ്ച, തൊണ്ണൂറാന്‍ പുഞ്ച, ജീരകശാല, കോതാണ്ടന്‍, അടുക്കന്‍, കനലി, ചെന്താടി, പാല്‍ വെളിയന്‍,  വലിച്ചൂരി, ഗന്ധകശാല തുടങ്ങിയ നെല്ലിനങ്ങളും ഇവിടെ സംരക്ഷിച്ചിട്ടുണ്ട് ' 
രാവിലെ 9 മണി മുതല്‍ 12 വരെയും ഉച്ചകഴിഞ്ഞ് 1 മണി മുതല്‍ 4 വരെയുമാണ് പ്രവേശനം    ഒരുക്കിയിരിക്കുന്നത്. 
കൂടുതല്‍ വിവരങ്ങള്‍ക്ക്:
അരുണ്‍ ആര്‍ എസ് –  9048142077
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *