October 23, 2026

ചെറുകിട വ്യവസായ അസോസിയേഷന്‍ 31 മത് ജില്ലാ വാര്‍ഷിക പൊതുയോഗം 29 ന്

0
IMG-20191125-WA0262.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ 31 മത് ജില്ലാ വാര്‍ഷിക പൊതുയോഗം 29 ന് ഉച്ചക്ക് രണ്ടിന് കല്‍പ്പറ്റ എംജിടി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ. ഭാസ്‌കരന്‍ അധ്യക്ഷത വഹിക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എസ്. സുരേഷ്‌കുമാര്‍, ലീഡ് ബാങ്ക് മാനേജര്‍ ജി. വിനോദ്, അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം ജോര്‍ജ് മുണ്ടക്കല്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ഡോ.വി. സത്യാനന്ദന്‍നായര്‍, ടോമി വടക്കുംചേരി എന്നിവര്‍ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എ. ഭാസ്‌കരന്‍, സെക്രട്ടറി തോമസ് വര്‍ഗീസ്, ടി.ഡി. ജെയ്‌നന്‍, വി. ഉമ്മര്‍ എന്നിവര്‍ സംബന്ധിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *