May 19, 2024

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ കലക്ട്രേറ്റ് മാർച്ച് നാളെ

0
Img 20191125 Wa0265.jpg
കല്‍പ്പറ്റ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 10 ന് കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു കോടി രൂപക്ക് താഴെയുള്ള നിര്‍മാണ പ്രവൃത്തികള്‍ക്ക് ടാര്‍ വാങ്ങി നല്‍കിയിരുന്നത് നിര്‍ത്തലാക്കല്‍, എല്‍എസ്ജിഡി കരാറുകാര്‍ക്ക് ടാറിംഗിന് ബില്‍ പ്രകാരമുള്ള തുക നല്‍കാതിരിക്കല്‍, നിര്‍മാണ സാമഗ്രികള്‍ ലഭിക്കാത്തതിനാല്‍ സമയത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന നിര്‍മാണ പ്രവൃത്തികള്‍ക്ക് മേല്‍ പിഴ ഈടാക്കല്‍, എംപി, എംഎല്‍എ എന്നിവരുടെ പ്രവൃത്തികളുടെ ബില്‍ തുക പാസാക്കുന്നതിന് തിരുവനന്തപുരത്തേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ചും ധര്‍ണയും നടത്തുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രിമാര്‍ക്കും വകുപ്പ് മേധാവിമാര്‍ക്കും നിരവധി തവണ പരാതികള്‍ നല്‍കിയിരുന്നുവെങ്കിലും തീരുമാനമുണ്ടായില്ല. ബില്ലുകള്‍ അടിയന്തരമായി ട്രഷറികളില്‍നിന്നും മാറി നല്‍കണമെന്നും ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളിലെ ഉത്പനങ്ങളുടെ വില ഏകീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ഡിസംബര്‍ ഒന്നുമുതല്‍ അനിശ്ചിത കാലത്തേക്ക് ജില്ലയില്‍ പ്രവൃത്തികള്‍ നിര്‍ത്തിവക്കും. വാര്‍ത്താസമ്മേളനത്തില്‍ ഓള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.എം. കുര്യാക്കോസ്, സെക്രട്ടറി എം.പി. സണ്ണി, ജില്ലാ കമ്മിറ്റിയംഗം വി.വി. ബെന്നി, ജില്ലാ എന്നിവര്‍ സംബന്ധിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *