July 14, 2026

കേരളപ്പിറവി സമ്മാനവുമായി ബാംഗ്ലൂര്‍ കേരള സമാജം -പത്ത് വീടുകള്‍ വെക്കാന്‍ പദ്ധതി.

0
IMG-20191126-WA0294.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
വെള്ളപ്പൊക്ക കെടുതിയില്‍ വീടുകള്‍ നഷ്ടപ്പെട്ട വയനാട്ടില്‍ 10 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ "സാന്ത്വന ഭവനം " പദ്ധതിയുമായി ബാംഗ്ലൂര്‍ കേരള സമാജം രംഗത്ത്‌. 
 
വയനാട്ടില്‍ കല്‍പ്പറ്റയിലെ മുട്ടില്‍ പഞ്ചായത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കാണ് വീടുകള്‍ നിര്‍മ്മിച്ച്‌ നല്‍കാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
 
കല്‍പ്പറ്റ ഫ്രണ്ട്സ് ക്രിയേറ്റീവ് മൂവ്മെന്റിനെ സഹായത്തോടെയാണ്
പദ്ധതി നടപ്പാക്കുക.
 
 പ്രളയകെടുതി ഉണ്ടായ സമയത്ത് കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വയനാടില്‍  അവശ്യ  സാധാനങ്ങള്‍ എത്തിച്ച്‌  നേരിട്ട് വിതരണം ചെയ്തിരുന്നു. 
 
കേരള സമാജം വൈറ്റ് ഫീല്‍ഡ് സോണ്‍ ചെയര്‍മാന്‍ 
ഷാജി  ഡി, കണ്‍വീനര്‍ അനില്‍ കുമാര്‍ , പ്രദീപ്‌, പവിത്രന്‍
ജിജോ സിറിയക് എന്നിവരുടെ നേതൃത്വത്തില്‍ മുട്ടില്‍ പഞ്ചായത്തിലെ പാല മംഗലം വില്ലേജില്‍ വീട് നഷ്ടപ്പെട്ടവരെ സന്ദര്‍ശിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു.
 
ആദ്യത്തെ വീടിന്റെ തറക്കല്ലിടീല്‍ കര്‍മ്മം നവംബര്‍ 27 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക്  നടക്കും. കേരള സമാജം പ്രസിഡണ്ട് സി രാധാകൃഷ്ണനെ അധ്യക്ഷതവഹിക്കും. യോഗത്തില്‍ കല്‍പ്പറ്റ എം എല്‍ എ  സി കെ ശശീന്ദ്രന്‍, സുല്‍ത്താന്‍ ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ , വയനാട് കലക്ടര്‍ ഡോ.അദീല അബ്ദുള്ള എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി നസീമ , പഞ്ചായത്ത് പ്രസിഡണ്ട് ഉഷ തമ്പി, പഞ്ചായത്ത് പ്രസിഡണ്ട് ഭരതന്‍ വിശിഷ്ടാതിഥികളാകും.കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, കെ എന്‍ ഇ ട്രസ്റ്റ് സെക്രട്ടറി സി ഗോപിനാഥന്‍ ,കേരള സമാജം വൈറ്റ് ഫീല്‍ഡ് സോണ്‍ ചെയര്‍മാന്‍ ഷാജി  ഡി, കണ്‍വീനര്‍ അനില്‍ കുമാര്‍, ഷിജോ ഫ്രാന്‍സിസ്, വിനേഷ് കെ , ജയകുമാര്‍ , കല്‍പ്പറ്റ ഫ്രണ്ട്സ് ക്രിയേറ്റീവ് മൂവ്മെന്റ് പ്രസിഡണ്ട് സിദ്ധീക്ക് വടക്കന്‍, രക്ഷാധികാരി ഷിഹാബ് കച്ചാസ്, സെക്രട്ടറി ബിനീഷ് മേലെപ്പാട്ട്    തുടങ്ങിയവര്‍ സംബന്ധിക്കും.
 
 
 മുട്ടില്‍ താഴത്തുള്ള രാജന്‍ മൈക്കിള്‍ – ലീല ദമ്പതികള്‍ ക്കാണ് ആദ്യത്തെ വീട് വെച്ച് നല്‍കുന്നത്.
 
കല്‍പ്പറ്റ ഫ്രണ്ട്സ് ക്രിയേറ്റീവ് മൂവ്മെന്റിനെ സഹായത്തോടെയാണ് അര്‍ഹരായവരെ കണ്ടെത്തിയത്.  പ്രസിഡണ്ട് സിദ്ധീക്ക് വടക്കന്‍, രക്ഷാധികാരി ഷിഹാബ് കച്ചാസ്, സെക്രട്ടറി ബിനീഷ് മേലെപ്പാട്ട് , കണ്‍വീനര്‍ അന്‍വര്‍, സോനു എന്നിവര്‍ പദ്ധതി നടപ്പാക്കുന്നതിന് നേതൃത്വം നല്‍കും.
 
ഒന്‍പതു മാസം കൊണ്ട് പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍ അറിയിച്ചു. 
 
വിശദവിവരങ്ങള്‍ക്ക് 9845222688, 9845691596
 
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *