May 7, 2024

സ്പര്‍ശം 2019 വയനാട്ടിൽ തുടക്കമായി

0

.
ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ഭിന്നശേഷിക്കാരായവര്‍ക്കായി പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, സാമൂഹിക നീതി വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കോപോസിറ്റ് റീജിയണല്‍ സെന്റര്‍ നടപ്പിലാക്കുന്ന പദ്ധതിയായ സ്പര്‍ശം 2019 ജില്ലയില്‍ തുടക്കമായി.  സംസ്ഥാന നിയമ സേവന അതോറിറ്റി മെമ്പര്‍ സെക്രട്ടറിയും ജില്ലാ ജഡ്ജുമായ കെ.ടി.നിസാര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു.  സി.ആര്‍.സി. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ടി.വി.സുനീഷ്, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി, ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ കെ.സി. ചെറിയാന്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ കെ.പി.സുനിത, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ സി.ഇസ്മയില്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഇ.ജെ.ലീന, ചീങ്ങേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രജീഷ് എന്നിവര്‍ സംസാരിച്ചു.  ഭിന്നശേഷിക്കാര്‍ക്കായി വൈകല്യ നിര്‍ണയവും മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പും ഭിന്നശേഷിക്കാര്‍ക്കായുള്ള തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, യൂണിക് ഡിസ് എബിലിറ്റി സര്‍ട്ടിഫക്കറ്റ്, ബാങ്ക് സംബന്ധമായ സേവനങ്ങള്‍, പെന്‍ഷന്‍ മസ്റ്ററിങ്, മറ്റു നിയമ സേവനങ്ങള്‍ എന്നിവയും നല്‍കി. ബത്തേരി ഡയറ്റ് ഹാളില്‍ നടത്തിയ പരിപാടിയില്‍ നൂല്‍പ്പുഴ, നെന്മേനി, അമ്പലവയല്‍ ഗ്രാമപഞ്ചായത്തുകളിലെയും ബത്തേരി മുനിസിപ്പാലിറ്റിയിലേയും ഭിന്നശേഷിക്കാരായ 127 ആളുകള്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *