May 9, 2026

ദേശീയ പാതയിൽ മാത്രമല്ല വയനാട്ടിൽ പലയിടത്തും രാത്രിയാത്രാ വിലക്ക്.

0
IMG_20191127_095541.png
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയും വന്യമൃഗശല്യം രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിൽ  വയനാട്ടിലെ ഗ്രാമപ്രദേശങ്ങളിലും വനത്തോട് ചേർന്ന് മേഖലകളിലും വനം വകുപ്പ് രാത്രി യാത്രാ വിലക്ക് ഏർപ്പെടുത്തി. ചെതലയം റേഞ്ചിലെ പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുടെ കടന്നുപോകുന്ന കുറിച്ചിപ്പറ്റ ചങ്ങല ഗേറ്റ് റോഡില്‍ കാട്ടാന ശല്യം രൂക്ഷമായതിനാല്‍ ഈ റോഡിലുടെയുള്ള രാത്രിയാത്ര ഒഴിവാക്കണമെന്ന് വനം വകുപ്പ് അറിയിച്ച.  വൈകിട്ട് 6.30 മുതല്‍ രാവിലെ 6.30 വരെ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചു. ചെതലയം  റേഞ്ച് സൗത്ത് വയനാട് ഡിവിഷന്‍ എന്ന പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചത്. എന്നാല്‍ ആനശല്യത്തിന്റെ പേര് പറഞ്ഞ് യാതൊരു വിധ ചര്‍ച്ചയുമില്ലാതെ  യാത്ര വിലക്കികൊണ്ട്  ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ നാട്ടുകാരില്‍ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *