August 11, 2026

കോൺഗ്രസ് ഭവനു നേരെ കല്ലേറ് -സമഗ്ര അന്വേഷണം വേണം: ഡി.സി.സി ജനറൽ സെക്രട്ടറി എച്ച്.ബി. പ്രദീപ് മാസ്റ്റർ.

0
IMG_20191127_125530.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക കോൺഗ്രസ് ഭവനു നേരെ ഇരുട്ടിന്റെ മറവിൽ നടന്ന അക്രമണം ഭീരുത്വമാർന്ന നടപടിയാണെന്നും, എടവകയിലെ കോൺഗ്രസ് പാർട്ടിയുടെ മുന്നേറ്റത്തിലും, എടവക പഞ്ചായത്തിന്റെ വികസന നേട്ടത്തിലും അസ്വസ്തരായ പിന്തിരിപ്പൻമാരുടെ ചെയ്തികളാണിതെന്നും, അങ്ങേയറ്റം അപലനീയമായ നടപടിയാണിതെന്നും വയനാട് ഡി.സി.സി സെക്രട്ടറി എച്ച്.ബി. പ്രദീപ് മാസ്റ്റർ പ്രസ്താവിച്ചു.
          മാസങ്ങൾക്ക് മുൻപ് ,സമാന രീതിയിൽ എടവക ലീഗ് ഓഫീസ്സിനു നേരെയുണ്ടായ കടന്നാക്രമണവും, പ്രതി പക്ഷ നേതാവിന്റെ പടയൊരുക്കം യാത്രയുടെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചതും ചേർത്തു വായിക്കുമ്പോൾ, പുറകിൽ പ്രവർത്തിക്കുന്നവരെ സമീപത്തുള്ള നിരീക്ഷണ ക്യാമറകളിലൂടെ കണ്ടെത്താൻ കഴിയുമെന്നും ,പോലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തണമെന്നും പ്രദീപ് മാസ്റ്റർ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *