. “സ്ത്രീ പുരുഷനോടൊപ്പം “- ജെൻഡർ ഫെസ്റ്റ്: അതിജീവനം പദ്ധതിയുമായി ജില്ലാ പഞ്ചായത്തും കുടുംബശ്രീയും
–
കൽപ്പറ്റ: സ്ത്രീ പുരുഷനോടൊപ്പം എന്ന സന്ദേശം ഉയർത്തിപിടിച്ചുകൊണ്ട് ജൻഡർ ഫെസ്റ്റ്
നടത്തുമെന്ന് സംഘാടകർ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.. അതിജീവനം 2019 എന്ന പേരിൽ കൽപ്പറ്റ വിജയ പമ്പ് പരിസരത്തിലാണ് പരിപാടി
സംഘടിപ്പിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷനും വയനാട് ജില്ലാ പഞ്ചായത്തും
സംയുക്തമായാണ് അതിജീവനം പദ്ധതി നടപ്പിലാക്കുന്നത്. പതിതിയോടനുബന്ധിച്ച് ലിംഗസമത്വവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിൽ സംഘടിപ്പിക്കും.
സാമൂഹിക ജീവിതത്തിൽ സ്ത്രീയും പുരുഷനും ഇഴചേർന്ന് എടുക്കേണ്ട കുടുംബപരവും , സാമൂഹികവും രാഷ്ട്രീയവുമായ ജീവിതത്തിലേക്ക് സമൂഹത്തെ പിടിച്ച് നടത്തുക
എന്നതാണ് ജെൻഡർ ഫെസ്റ്റ് കൊണ്ട് ലക്ഷ്യമിടുന്നത്. ലിംഗസമത്വം ഭരണഘടനയിലെ
അടിസ്ഥാന ശിലയായി രേഖപെടുത്തുമ്പോഴും സമൂഹത്തിൽ ഇപ്പോഴും ലിംഗ അസമത്വം
നിലനിൽക്കുന്നതായി കാണാം. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും സ്ത്രീ രണ്ടാം
കിടയിലേക്ക് മാറ്റപ്പെടുന്നു എന്ന വസ്തുത പൊതുസമൂഹത്തിന് ബോധ്യപ്പെട്ടിട്ടുള്ളതാണ്.
തൊഴിലിടങ്ങളിലെ സ്ത്രീ ചൂഷണം അതിനുള്ള പ്രത്യക്ഷ ഉദാഹരണമാണ്. സ്ത്രീ
പുരുഷനോടൊപ്പം ആണ് എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ജെൻഡർ ഫെസ്റ്റ്
നടപ്പിലാക്കുന്നത്.
ജെൻഡർ ഫെസ്റ്റിന്റെ ഭാഗമായി വിവിധ പരിപാടികള് ണ് ജില്ലയിൽ നടപ്പാക്കാൻ
ഉദ്ദേശിക്കുന്നത്. നവംബർ 27 ന് വിധവകൾ, അവിവാഹിഗമയ അമ്മമാർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ
എ.എച്ച് റ്റി ഗുണഭോക്താക്കൾ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ, ബഡ്സ്
സ്കൂളിലെ വിദ്യാർത്ഥികൾ, സ്നേഹിതാ കാളിങ് ബെൽ ഗുണഭോക്താക്കൾ,
എന്നിവരുടെ അതിജീവനത്തിന്റെ കഥ പറയുന്ന പ്രത്യേക നാളുകൾ വിജയം പരിസരത്തു
നടക്കുന്ന പരിപാടിയിൽ പ്രത്യേക ശ്രദ്ധയാകർഷിക്കും.
സാംസ്കാരിക മേഖലയിലെ സ്ത്രീ സാന്നിധ്യം ഉറപ്പുവരുത്തുന്ന പ്രത്യേക പരിപാടികളും
ജെൻഡർ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. പരിപാടിയുടെ ഭാഗം (യി
എടുത്തു ശിൽപശാലകൾ, ജെൻഡർ ലൈറ്റ് തെളിയിക്കൽ, ജെൻഡർ ബഡ്ജറ്റ്. സാംസ്
കാരിക സദസ്സ്. ഉപജീവന് പരിശീലനങ്ങൾ എന്നിവയും നടക്കും, ജെൻഡർ ലൈറ്റിന്റെ
ഭാഗമായി ഒരു 2 സ്ത്രീകൾ ജെൻഡർ ലൈറ്റ് തെളിയിക്കും "ലിംഗനീതിയുടെ
പായോഗികത പ്രശ്നവും പരിഹാരവും എന്ന വിഷയത്തിൽ കെ. ടി. കുഞ്ഞിക്കണ്ണൻ
പ്രഭാഷണം നടത്തും; സ്ത്രീ ജീവിതത്തിന്റെ സർഗാത്മക വഴികൾക്ക് ശക്തി പകരാൻ എഴുത്ത്
പരിശീലന പരിപാടികൾ നടത്തും. എഴുത്ത് ശിൽപ്പശാലകളിലൂടെ കുടുംബശ്രീ അംഗങ്ങളുടെ
സാഹിത്യ സംഗമവും സാംസ്കാരിക ചർച്ചകളും നടക്കും, "സിനിമയിലെ സ്ത്രീ' എന്ന
വിഷയത്തെ ബന്ധപ്പെടുത്തി പ്രത്യേക ചലച്ചിത്ര പ്രദർശനവും എല്ലാ സി ഡി.എസുകളിലും
സംഘടിപ്പിക്കും,
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന വനിതാ ഘടക പദ്ധതികൾ പലപ്പോഴും
ഉദ്ദേശിച്ച ലക്ഷ്യം കാണാറില്ല. ജെൻഡർ ബഡ്ജറ്റിംഗ് എന്ന വിഷയത്തിൽ നടക്കുന്ന
പരിപാടി വനിതാ ഘടക പദ്ധതികൾ ആസൂത്രണം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങളെ
തയ്യാറാക്കി
കുടുംബശ്രീയുടെ നേത്യത്വത്തിൽ പ്രവർത്തിച്ചുവരുന്ന ടെൻഡർ റിസോഴ്സ് സെൻററുകൾ
വഴി 26 സി.ഡി.എസുകളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കും. ദുരന്തമുഖത്ത്
ഇടപെടലുകൾ നടത്താൻ കുടുംബശ്രീ അംഗങ്ങളെ പ്രാപ്തരാക്കുന്ന പ്രത്യേക പദ്ധതി ജില്ലാ
പഞ്ചായത്തുമായി സഹകരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. 1174 കുടുംബശ്രീ അംഗങ്ങളെ
ഉൾപ്പെടുത്തിയാണ് പ്രത്യേക കർമ്മ സേനയുടെ പ്രവർത്തനം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ, കുടുംബശ്രീ മിഷൻ ജില്ലാ കോഡിനേറ്റർ പി. സാജിത, ജില്ലാ പഞ്ചായത്ത് അംഗം അനില തോമസ്, കുടുംബശ്രീ മിഷൻ ജെൻഡർ പ്രൊജക്ട് കോഡിനേറ്റർ ആശാ പോൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു





Leave a Reply