May 9, 2026

അന്യായമായ നികുതി വർദ്ധനവ്:. കെട്ടിട ഉടമകൾ പ്രക്ഷോഭത്തിലേക്ക്

0
IMG-20191127-WA0146.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
എല്ലാ വർഷങ്ങളിലും അന്യായമായി കെട്ടിട നികുതി വർദ്ധ
നവ് നടത്തി കെട്ടിട ഉടമകളെ ചൂഷണം ചെയ്യുന്ന മാറി മാറി –
വരുന്ന ഗവൺമെന്റുകളുടെ നിലപാട് അടിയന്തിരമായി അവസാനിപ്പിക്കണമെന്നും, ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ
വർക്കേഴ്സ് സെസ്സ് ആക്ട് 1996 പ്രകാരം കെട്ടിട ഉടമകളിൽ
നിന്നും പിരിച്ചെടുത്ത ആയിരം കോടിയിൽപരം തുക തൊഴിലാളി
കൾക്ക് പ്രായോഗികമായി നൽകുവാനാകാത്ത സാഹചര്യ
ത്തിൽ ഈ  നിയമം റദ്ദ് ചെയ്യണമെന്നും, പിരിച്ചെടുത്ത മുഴുവൻ
തുകയും കെട്ടിട ഉടമകൾക്ക് തിരികെ നൽകണമെന്നും 
ആക്ടിന് കീഴിൽ ഇനിയും സെസ്സ് പിരിച്ചെടുക്കുന്നത് അടിയന്തിരമായി നിർത്തലാക്കണമെന്നും  സംവത്സരങ്ങൾ പഴക്കമുള്ള കെട്ടിടങ്ങളിൽ പുതുതായി നിർമ്മിക്കുന്ന മുറികളിന്മേൽ നികുതി
ചുമത്തുമ്പോൾ മുമ്പ് അടച്ച പഴയ കെട്ടിടത്തിന്റെയും ടാക്സ്
വീണ്ടും കൂട്ടി നിലവിലുള്ള നിരക്കിൽ അടക്കണമെന്ന് കേരള
ബിൽഡിംഗ് ടാക്സ് നിയമത്തിലെ വ്യവസ്ഥകൾ റദ്ദ് ചെയ്യണമെ
ന്നും, . അപ്രകാരം അടക്കേണ്ടി വരുമ്പോൾ കൂടുതലായി
കൂട്ടിച്ചേർത്ത കെട്ടിടത്തിന് മാത്രം നിലവിലുള്ള നിരക്കിൽ നികുതി
ഈടാക്കുവാൻ പാടുള്ളുവെന്നും അല്ലാത്ത പക്ഷം അത് നീതി
നിഷേധമാണെന്നും കെട്ടിട ഉടമകൾ ശക്തമായ പ്രക്ഷോഭത്തി
ലേക്ക് പോകേണ്ടിവരുമെന്നും കേരള ബിൽഡിംഗ് ഓണേഴ്സ്
വെൽഫെയർ അസ്സോസ്സിയേഷൻ ജില്ലാ കമ്മിറ്റി മുന്നറിയിപ്പ്
നൽകി. കെട്ടിട ഉടമകളിൽ ബഹു. ഭൂരിപക്ഷം ആളുകളും
അദ്ധ്വാനിച്ച് സമ്പാദിച്ച് മിച്ചം പിടിച്ച തുക ഉപയോഗിച്ച് സ്ഥിര
വരുമാനത്തിന് വേണ്ടിയും ഉപജീവനത്തിന് വേണ്ടിയും കെട്ടിടം
വാടകക്ക് നൽകുന്നവരാണെന്നും , അനിയന്ത്രിതമായ
നാനാവിധ കെട്ടിട നികുതി വർദ്ധനവ് മൂലവും ചൂഷണം മൂലവും
നിലനിൽപ്പിന് വേണ്ടി വാടക വർദ്ധിപ്പിക്കുവാനും, അത് കച്ചവട
ക്കാരെയും പൊതു ജനങ്ങളെയും പ്രത്യക്ഷത്തിൽ തന്നെ നേരിട്ട്
ബാധിക്കുന്നുവെന്നും അതുകൊണ്ട് തന്നെ അനിയന്ത്രിതമായ
നികുതികൾ കെട്ടിട ഉടമകളലുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നും
KBOWA ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കെട്ടിട ഉടമകൾ ഇതയും
കാലം അസംഘടിതരാണെന്ന കാരണത്താൽ വിവിധ
ഗവൺമെന്റുകൾ കെടുകാര്യസ്ഥതമൂലം ഉണ്ടാകുന്ന സാമ്പത്തിക
പ്രയാസങ്ങൾ മറികടക്കുന്നതിന് കെട്ടിട ഉടമകളുടെ ചുമലിൽ
കൂടുതൽ നികുതി ഭാരം അടിച്ചേൽപ്പിക്കുന്നത് ഇനിയും സഹി
ക്കുവാൻ കഴിയില്ലെന്നും , KBOW A ഇന്ന് കേരളം മുഴുവനും
വ്യാപിച്ച് ശക്തമായ സംഘടിത ശക്തിയാണെന്നും , നീതി
സിഷേധത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ജില്ലാ
കമ്മിറ്റി അറിയിച്ചു. സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന
പ്രക്ഷോഭത്തിന് മുന്നോടിയായി വയനാട് ജില്ലാ കളക്ടറേറ്റിന്
മുമ്പിൽ 2020 ജനുവരി മാസത്തിൽ ഈ  ആവശ്യങ്ങളുന്നയിച്ചു
കൊണ്ട് ധർണ്ണ നടത്തുവാനും വയനാട് ജില്ലാ കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു..
– പത്ര സമ്മേളനത്തിൽ KBOWA സംസ്ഥാന സെക്രട്ടറി അലി
ബ്രാൻ, ജില്ലാ പ്രിസിഡണ്ട് അബ്ബാസ് ഹാജി, വൈസ് പ്രസിഡണ്ട്
അഡ്വ. രാജീവ് പി. എം, സെക്രട്ടറി അഡ്വ. ജസ്റ്റസ് കെ പൗലോസ്, ട്രഷറർ അഡ്വ. അബ്ദുറഹിമാൻ, – സ്റ്റേറ്റ് കൗൺസിൽ
മെമ്പർ ടി.സി. ജോസഫ് എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *