മുസ്‌ലിംയൂത്ത്‌ലീഗ് നടത്തിയ കലക്ടറേറ്റ് മാർച്ചും ധർണ്ണയും സർക്കാരിന് താക്കീതായി
കൽപ്പറ്റ:: വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ ഇടതു സർക്കാർ വയനാടിനോട് കാണിക്കുന്ന അവഗണനക്കെതിരെ മുസ്‌ലിംയൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചും , ധർണ്ണയും സർക്കാരിന് ശക്തമായ താക്കീതായി.
വയനാട് മെഡിക്കല് കോളജ് വിഷയത്തില് സര്ക്കാര് അനാസ്ഥ അവസാനിപ്പിക്കുക, ക്ലാസ്സില് വെച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷഹ്‌ലയുടെ കുടുംബത്തിന് ഉടന് നഷ്ട പരിഹാരം പ്രഖ്യാപിക്കുക, സംഭവത്തിലെ കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യുക, ജില്ലയിലെ സ്‌കൂളുകളുടെയും ആസ്പത്രികളുടെയും ശോചനീയാവസ്ഥ പരിഹരിച്ച് യഥാ സമയം ചികിത്സ ലഭിക്കാതെ ആളുകൾ മരണപ്പെടുന്ന സാഹചര്യം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ചായിരുന്ന യൂത്ത്‌ലീഗ് സമരം. വിദഗ്ധ ചികിത്സക്ക് യാതൊരുവിധ സൗകര്യവുമില്ലാത്ത വയനാട്ടില് പ്രഖ്യാപിച്ച ഗവ.മെഡിക്കല് കോളജ് അട്ടിമറിക്കാനുള്ള ശ്രമം സര്ക്കാർ നടത്തികൊണ്ടിരിക്കുന്നതെന്നും, മെഡിക്കല് കോളജ് താത്കാലികമായി കൈനാട്ടി ജനറല് ആസ്പത്രിയിലോ, ജില്ലാ ആസ്പത്രിയിലോ ആരംഭിക്കാൻ സൗകര്യമൊരുക്കണമെന്നും യൂത്ത്‌ലീഗ് ആവശ്യമുന്നയിച്ചു.
ധര്ണ്ണ യൂത്ത്‌ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില് ഇടതുസർക്കാർ സമ്പൂർണ്ണ പരാജയമാണെന്ന് തെളിയിക്കുന്നതാണ് ക്ലാസ്സ് മുറിയില് വിദ്യാര്ത്ഥിനി പാമ്പ് കടിയേറ്റ് മരണപ്പെട്ട സംഭവമെന്നും, ആതുരസേവന മേഖലകളിലും, വിദ്യാഭ്യാസ രംഗത്തും ഏറെ വിപ്ലവങ്ങള് സൃഷ്ടിച്ചുവെന്ന് അഭിമാനം കൊള്ളുന്ന സര്ക്കാറിന്റെ വാദങ്ങൾ പൊള്ളയാണെന്ന് സുല്ത്താന് ബത്തേരി സംഭവത്തിലൂടെ വ്യക്തമായിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില് വന് വികസനങ്ങൾ നടത്തിയെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളും, ആസ്പത്രികളില് അടിയന്തര ചികിത്സാ സൗകര്യങ്ങളും ഏര്പ്പെടുത്തുന്നതില് ബന്ധപ്പെട്ട വകുപ്പുകൾ പൂർണ്ണ പരാജയമാണ്. വയനാടിന്റെ പ്രഥമ ആവശ്യമായ ഗവ.മെഡിക്കല് കോളജ് എന്ന ആവശ്യം അടിയന്തിരമായി സര്ക്കാര് നടപ്പാക്കാത്ത പക്ഷം സമരം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കും. യഥാ സമയം വിദഗ്ധ ചികിത്സ ലഭ്യമാക്കാത്തതിനാല് വയനാട്ടില് മരണം തുടര്കഥയാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് കെ.ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡണ്ട് പി ഇസ്മായില് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലീഗ് ഭാരവാഹികളായ എന്.കെ റഷീദ്, ടി മുഹമ്മദ്, സി മൊയ്തീന്കുട്ടി, കെ നൂറുദ്ദീന്, മണ്ഡലം ഭാരവാഹികളായ റസാഖ് കല്പ്പറ്റ, പി.പി അയ്യൂബ്, ടി ഹംസ, എം.എ അസൈനാര്, എം.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി എം.പി നവാസ്, എ.പി ഹമീദ്, കെ.കെ ഹനീഫ, എ.കെ റഫീഖ്, ജില്ലാ ഭാരവാഹികളായ വി.എം അബൂബക്കര്, ഷമീം പാറക്കണ്ടി, അഡ്വ.എ.പി മുസ്തഫ, പി.കെ സലാം, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് പി.പി ഷൈജല് സംസാരിച്ചു. ജന.സെക്രട്ടറി സി.കെ ഹാരിഫ് സ്വാഗതവും, സെക്രട്ടറി ജാസര് പാലക്കല് നന്ദിയും പറഞ്ഞു. കല്പ്പറ്റ ലീഗ് ഹൗസ് പരിസരത്തു നിന്നും ആരംഭിച്ച മാര്ച്ചിന് മുജീബ് കേയംതൊടി, ഉവൈസ് എടവെട്ടന്, ആരിഫ് തണലോട്ട്, സി.ടി ഹുനൈസ്, അസീസ് വേങ്ങൂര്, ഹാരിസ് ബനാന തുടങ്ങിയവര് നേതൃത്വം നല്കി.





Leave a Reply