May 1, 2024

വയനാട്ടുകാർക്ക് കൈത്താങ്ങായി കർണാടക മലയാളി കോൺഗ്രസ്സ്

0
Img 20191128 Wa0184.jpg
കൽപ്പറ്റ:
വെള്ളപ്പൊക്ക കെടുതിയ്ക്ക്ശേഷം വയനാട്ടുകാർക്ക്  കൈത്താങ്ങായി കർണാടക മലയാളി കോൺഗ്രസ്സ്. ആയിരം കുടുംബങ്ങൾക്കുള്ള ഭക്ഷ്യസാധന കിറ്റുകൾ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി മുട്ടിൽ ഗ്രാമ
പഞ്ചായത്തിലെ അൻപതാം മൈൽ കോളനി നിവാസികൾക്കാണ് കർണാടക മലയാളി കോൺഗ്രസ്സ് കിറ്റുകൾ വിതരണം ചെയ്തത്. കർണാടക മുൻ ആഭ്യന്തരവകുപ്പ് മന്ത്രിയും ബിടിഎംഎംഎൽ യുമായ  രാമലിംഗ റെഡ്‌ഡി കെഎംസി യ്ക്ക് കൈമാറിയ  ഭക്ഷ്യധാന്യ കിറ്റുകൾ വിതരണ പരിപാടിയിൽ മുൻ എംഎൽഎയും യുഡിഎഫ് ജില്ലാ കൺവീനറുമായ എൻ. ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
 
മുട്ടിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്  ജോയ്, കർണാടക മലയാളി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ടും ബാംഗ്ലൂർ ജില്ലാ കോൺഗ്രസ്സ് 
കമ്മറ്റി വൈസ് പ്രസിഡണ്ടുമായ സുനിൽ തോമസ് മണ്ണിൽ, ഗോപിനാഥ് ചാലുപുറത്ത്, അസംഘടിത തൊഴിലാളി യൂണിയൻ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ഷിജു, മുട്ടിൽ പഞ്ചായത്ത് മെമ്പർ ചന്ദ്രിക, മുട്ടിൽ കോൺഗ്രസ് ടൗൺ കമ്മിറ്റി പ്രസിഡൻറ് ഇഖ്ബാൽ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *