August 12, 2026

സി.പി.എം വയനാട് ജില്ലാ സെക്രട്ടറിക്കെതിരെ മൊഴി നൽകിയ യുവതിക്ക് വധഭീഷണി: പോലീസിൽ പരാതി നൽകി.

0
IMG-20191128-WA0170.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
സി.പി.എം വയനാട് ജില്ലാ സെക്രട്ടറി ഗഗാറിനെതിരെ  മൊഴി നൽകിയ യുവതിക്ക്  വധഭീഷണി. നിരന്തരം ഭീഷണിപ്പെടുത്തിയതായി കാണിച്ച് യുവതി പോലീസിൽ   പരാതി നൽകി. 
വൈത്തിരിയിൽ ആത്മഹത്യ ചെയ്ത യുവതിയുടെ മരണത്തിൽ വയനാട് സി പി എം ജില്ലാ സെക്രട്ടറിയ്ക്ക് പങ്കുണ്ടെന്ന് കാണിച്ച് എസ് പി യ്ക്ക് നൽകിയ പരാതിയിൽ മൊഴി നൽകിയ യുവതിക്കാണ്  വധഭീഷണി.  സി .പി .എം ജില്ലാ സെക്രട്ടറി തന്നെ അപായ പെടുത്താൻ ശ്രമിക്കുന്നതായി സൂചിപ്പിച്ച് 
മരിച്ച സക്കീനയുടെ സുഹൃത്ത്  കൂടിയായ തുളസി എന്ന 
യുവതി എസ് പി യ്ക്ക് പരാതി നൽകി. യുവതിയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് വ്യക്തമാക്കിയ യുവതിയുടെ ഭർത്താവ് ജോണിനെ കഴിഞ്ഞ ദിവസം സി പി എം ജില്ലാ സെക്രട്ടറിയുടെ മകനും സംഘവും വധിക്കാൻ ശ്രമിച്ചിരുന്നു. ഈ സാഹചര്യം തന്നെ ഏറെ ഭയപ്പെടുത്തുന്നതായും യുവതി പറയുന്നു.  തനിക്കെതിരെ സോഷ്യൽ മീഡിയകളിൽ കൂടിയും, സി.പി.എമ്മിന്റെ വിശദീകരണ യോഗങ്ങളിലും വധഭീഷണിയടക്കം വരുന്നുണ്ടെന്നും  പരാതിയിൽ പറയുന്നുണ്ട്. കുറ്റാരോപിതർ സമൂഹത്തിൽ ഉന്നതരും, അധികാരമുള്ളവരുമായതിനാൽ തനിക്കും മകൾക്കും എന്തും സംഭവിക്കാമെന്നും ,ഭയമില്ലാതെ ഭരണഘടന അനുശാസിക്കുന്ന രീതിയിൽ ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *