May 9, 2026

കെ.സി.വൈ.എം.മാനന്തവാടി രൂപത രജത ജൂബിലി ആഘോഷം നാളെ

0
IMG-20191129-WA0182.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ..കെ.സി.വൈ.എം.മാനന്തവാടി രൂപത രജത ജൂബിലി ആഘോഷം നാളെ നടക്കും.
. ദ്വാരകപാസ്റ്ററിൽ സെന്ററിൽ വെച്ച് നടക്കുന്ന ആഘോഷ പരിപാടികൾ രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാളെ രാവിലെ 10 മണി മുതൽ ആഘോഷ പരിപാടികൾക്ക് തുടക്കമാവും 11.30 ന് കെ.സി.വൈ.എം.രൂപത പ്രസിഡന്റ് എ ബിൻ മുട്ടപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്യും.കെ.സി.വൈ.എം.രൂപത ഡയറക്ടർ ഫാദർ അഗസ്റ്റ്യൻ ചിറക്കത്തോട്ടത്തിൽ ആമുഖ പ്രഭാഷണം നടത്തും. ലോക ആം റസ്ലിംഗ് ചാമ്പ്യൻ അഡ്വ: ജോബി മാത്യു ക്ലാസ്സ് എടുക്കും.കെ.സി.വൈ.എം.സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് റാൽഫ് കരലുത്തറ മുഖ്യ പ്രഭാഷണവും രൂപത വികാരി ജനറാൾ ഫാദർ അബ്രഹാം നെല്ലിക്കൽ അനുഗ്രഹ പ്രഭാഷണവും നടത്തും. തുടർന്ന് കലാവിരുന്നും അരങ്ങേറുമെന്ന് ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ രൂപത പ്രസിഡന്റ് എബിൻ മുട്ടപ്പള്ളി, ഡയറക്ടർ ഫാദർ അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ ടോബി കൂട്ടുങ്കൽ ,ചിപ്പി കളമ്പുകാട്ടിൽ, ടിബിൻ പാറയ്ക്കൽ, സിസ്റ്റർ സാലി സി.എൻ.സി. തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *