August 13, 2026

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോണോ ആക്ടിൽ എ ഗ്രേഡ് നേടി സുകൃത വയനാടിന്റെ അഭിമാനമായി

0
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം മോണോആക്ടിൽ എ ഗ്രേഡ് നേടി സുകൃത വയനാടിന്റെ അഭിമാനമായി മാറി
വെള്ളമുണ്ട ജി എച്ച് എസ് എസിലെ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിനിയാണ്
സി ബി സുകൃത.കൂലിപ്പണിക്കാരായ ബാലന്റെയും സുമയുടെയും  മകളാണ്.കഴിഞ്ഞ രണ്ട് പ്രളയകാലത്തും ദുരിതാശ്വാസ ക്യാമ്പിലായിരുന്നു  സുകൃതയും കുടുംബവും. ദുരിതാശ്വാസ ക്യാമ്പിൽ സജീവ പ്രവർത്തനത്തിലായിരുന്ന സുകൃതയെ ക്യാമ്പിനിടയിലാണ് മോണോ ആക്ട് പഠിപ്പിച്ചത്. 
സന്തോഷ് എച്ചിക്കാനത്തിന്റെ 'സിംഗപ്പൂർ' എന്ന ചെറുകഥയെ ആസ്പദമാക്കി ഹയർ സെക്കൻഡറി വിഭാഗത്തിലെ മലയാളം അദ്ധ്യാപകൻ അബ്ദുൾ റഹ്മാൻ തയ്യാറാക്കിയ സ്ക്രിപ്റ്റനുസരിച്ച് സുകൃതയെ മോണോ ആക്ട് പരിശീലിപ്പിച്ചത് പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകനായ കെ ആർ രാജേഷാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *