April 26, 2024

തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ ഫണ്ടില്ല.തകരാത്ത റോഡില്‍ ലക്ഷങ്ങള്‍ മുടക്കി പൊതുമരാമത്ത് വകുപ്പ്

0
Whatsapp Image 2020 01 15 At 2.12.16 Pm.jpeg
.
വെള്ളമുണ്ട;നാട് നീളെ റോഡുകള്‍ തകര്‍ന്നിട്ടും നവീകരിക്കാന്‍ തയ്യാറാവാത്ത പൊതുമരാമത്ത് വകുപ്പ് കേടുപാടില്ലാത്ത റോഡ് റിപ്പയര്‍ ചെയത്  തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നു.വെള്ളമുണ്ട കട്ടയാട്- പാതിരിച്ചാല്‍ റോഡിലാണ് കരാറുകാരന് ലാഭം കൊയ്യാനായി പാച്ച് വര്‍ക്ക് നടത്തുന്നത്.യാതൊരു കേടുപാടുമില്ലാത്ത റോഡിലാണ് ടാറിംഗെന്നാണ് നാട്ടുകാരുടെ പരാതി.എടവക-വെള്ളമുണ്ട പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാതിരിച്ചാല്‍ കട്ടയാട് റോഡില്‍ ഒരാഴ്ച് മുമ്പാണ് പാതിരിച്ചാലില്‍ നിന്നും പ്രവൃത്തികള്‍ ആരംഭിച്ചത്.യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലാത്ത റോഡില്‍ ടാറിംഗ് പണി നടത്തുന്നത്് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പണി തടഞ്ഞതോടെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.എന്നാല്‍ ഇന്നലെ വീണ്ടും കട്ടയാട് നിന്നും പാച്ചിംഗ് ജോലികളെന്ന പേരില്‍ പ്രവൃത്തി ആരംഭിക്കുകയായിരുന്നു.നാട്ടുകാരില്‍ നിന്നും പരാതി ഉയരാതിരിക്കാനായി വീടുകളിലേക്കുള്ള വഴിയുള്‍പ്പെടെ ടാറിംഗ്  നടത്തിയാണ് പ്രവൃത്തി നടത്തുന്നത്.ഒരു പോറല്‍ പോലുമേല്‍ക്കാത്ത റോഡുകളില്‍ ടാറൊഴിച്ച് നേരിയ തോതില്‍ 6 എംഎം കല്ല് വിരിച്ചാണ് ടാറിംഗ് നടത്തുന്നത്.പൊതുമരാമത് വകുപ്പ് മാനന്തവാടി ഡിവിഷന്റെ കീഴിലുള്ള രണ്ടരകിലോമീറ്റര്‍ റോഡില്‍ 1050 സ്‌ക്വയര്‍ മീറ്റര്‍ ഭാഗങ്ങളിലാണ് കരാറുകാരന് മാത്രം സാമ്പത്തിക ലാഭമുണ്ടാക്കുന്നവിധത്തില്‍ പ്രവൃത്തികള്‍ നടത്തുന്നത്.നാല് ലക്ഷത്തോളം രൂപക്കാണ് കരാര്‍ നല്‍കിയതെന്നാണ് സൂചന.ടാറിംഗ് പ്രവൃത്തികള്‍ നടക്കുമ്പോള്‍ പിഡബ്ല്യുഡി ഓവര്‍സിയറെങ്കിലും സൂപ്പര്‍ വിഷനായി സ്ഥത്തുണ്ടാവണമെന്നാണ് നിബന്ധനയെങ്കിലും ഇതൊന്നുമില്ലാതെയാണ് കരാറുകരന്‍ തന്നിഷ്ടപ്രകാരം പ്രവൃത്തികള്‍ നടത്തുന്നത്.ജില്ലയില്‍ തന്നെ പല റോഡുകളും അറ്റകുറ്റപ്പണി നടത്താതെ ഗതാഗതയോഗ്യമല്ലാതെ തുടരുമ്പോള്‍ കേടുപാടില്ലാത്ത റോഡ് ടാര്‍ ചെയ്യുന്നതിനെതിരെ വിജിലന്‍സ് വിഭാഗത്തിന് പരാതി നല്‍ാകനൊരുങ്ങുകയാണ് നാട്ടുകാരില്‍ ചിലര്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *