August 13, 2026

ബിജെപി വയനാട് ജില്ലാ പ്രസിഡണ്ടായി രണ്ടാംതവണയും സജി ശങ്കറിനെ തെരഞ്ഞെടുത്തു

0
sajisanker-wyd.jpg
By ന്യൂസ് വയനാട് ബ്യൂറോ

 വയനാട്:ബിജെപി വയനാട് ജില്ലാ പ്രസിഡന്റായി രണ്ടാംതവണയും സജി ശങ്കർ തെരഞ്ഞെടുക്കപ്പെട്ടു. തൊണ്ടർനാട് പഞ്ചായത്തിലെ കരിമ്പിൽ സ്വദേശിയാണ് സജി ശങ്കർ. അമ്മ പങ്കജാക്ഷി യുടെയും അച്ഛൻ നാരായണന്‍റെയും  നാല് മക്കളില്‍   മൂന്നാമനായി ജനിച്ചു. ഭാര്യ ഷൈലജ, മക്കൾ :മോനിഷ ജ്യോതിക.ആർഎസ്എസ് ലൂടെ പൊതു പ്രവർത്തനം ആരംഭിച്ചു. ആർഎസ്എസ് ശാഖ മുഖ്യശിക്ഷക് ആയിരുന്നു. പിന്നീട് ബിജെപി യുടെ പഞ്ചായത്ത് ബൂത്ത് പ്രസിഡണ്ടായും പഞ്ചായത്ത് ജനറൽ സെക്രട്ടറിയായും  പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. നാട്ടുകാരോട് ഉള്ള ഇടപെടലും സംസാരരീതിയും സജി ശങ്കറിനെ ജനപ്രീതിയുള്ള നേതാവാക്കി. പാർട്ടിക്കുള്ളിലും ഏവർക്കും സ്വീകാര്യമായ വ്യക്തിയാണ് സജി ശങ്കർ. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. പിന്നീട് ബിജെപി നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയായി. പിന്നീടങ്ങോട്ട് നിയോജകമണ്ഡലം പ്രസിഡണ്ടായി പ്രവർത്തിച്ചു. പിന്നീട് രാഷ്ട്രീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ തുടങ്ങി. സഹപ്രവർത്തകർ ക്കിടയിൽ ഒരു കൂട്ടുകാരനായി കൂടെ നിന്നു. മറ്റു പാർട്ടികളിലും സജി ശങ്കറിന് സുഹൃത്തുക്കളുണ്ടായിരുന്നു. തന്റെ 24മണിക്കൂറും പാർട്ടി പ്രവർത്തനത്തിനും പൊതു പ്രവർത്തനത്തിലും സജി ശങ്കർ മാറ്റിവെച്ചു. 2016ൽ  പാർട്ടിയുടെ വയനാട് ജില്ലാ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ പാർട്ടിയുടെ അനിഷേധ്യനായ നേതാവായി. ഇപ്പോൾ രണ്ടാമതും ബിജെപിയുടെ ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *