May 6, 2024

വിദ്യാഭ്യാസ വകുപ്പിൽ തസ്തികകൾ വെട്ടിക്കുറക്കാൻ ഗൂഢനീക്കം: കേരള എൻ.ജി.ഒ അസോസിയേഷൻ

0
Img 20200301 Wa0170.jpg
കൽപ്പറ്റ: വിദ്യാഭ്യാസ വകുപ്പിലെ തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കുക, അധ്യാപക തസ്തിക നിർണ്ണയവും നിയമനാംഗീകാരവും വകുപ്പിൽ തന്നെ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എയിഡഡ് മേഖലയിലെ അധ്യാപക തസ്തികകൾക്ക് അംഗീകാരം നൽകുന്നതിനുള്ള അധികാരം സർക്കാർ ഏറ്റെടുക്കുന്നതോടെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് മുതൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് വരെയുള്ള തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്ന ജീവനക്കാരുടെ തസ്തികകൾ ഇല്ലാതാക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് ആരോപിച്ചു.
ജില്ലാ ട്രഷറർ കെ.ടി ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടിറിയേറ്റംഗം വി.സി.സത്യൻ മുഖ്യപ്രഭാഷണം നടത്തി. സി.കെ ജിതേഷ്, ഗ്ലോറിൻ സെക്വീര, സി.എസ് പ്രഭാകരൻ, ലൈജു ചാക്കോ, വി.ജി.ജഗദൻ, അഭിജിത്ത് സി.ആർ, എം.കെ ശിവരാമൻ, ജി. പ്രവീൺകുമാർ, ഷിജു പി.ജെ, ജോൺസ് ജോസഫ്, പ്രതീപ.കെ.പി തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *