May 6, 2024

പഞ്ചായത്തുകളെ തകർക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻമാറണം: ജി.എസ് ഉമാശങ്കർ

0
Img 20200228 Wa0193.jpg
കൽപ്പറ്റ: തദ്ദേശ പൊതുസർവീസ് രൂപീകരിച്ചും, പെർഫോമൻസ് ഓഡിറ്റ് ഓഫീസുകൾ നിർത്തലാക്കിയും, പുനർവിന്യാസത്തിലൂടെ തസ്തികകൾ ഇല്ലാതാക്കി യും ജീവനക്കാരുടെ ജോലി ഭാരം ഇരട്ടിയാക്കി കൊണ്ടും പഞ്ചായത്ത് വകുപ്പിനെ തകർക്കാനുള്ള ഗൂഢനീക്കത്തിൽ നിന്നും സർക്കാർ പിൻമാറണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജി.എസ് ഉമാശങ്കർ ആവശ്യപ്പെട്ടു.
പഞ്ചായത്ത് വകുപ്പിനെ സംരക്ഷിക്കുക, പെർഫോമൻസ് ഓഡിറ്റ് ഓഫീസുകൾ നിലനിർത്തുക, പുനർവിന്യാസ നടപടികൾ ഉപേക്ഷിക്കുക, 2012-ൽ അംഗീകരിച്ച സ്റ്റാഫ് പാറ്റേൺ പരിഷ്ക്കരണ ഉത്തരവ് നടപ്പിലാക്കുക, മാനദണ്ഡ വിരുദ്ധ സ്ഥലം മാറ്റങ്ങൾ റദ്ദാക്കുക, പങ്കാളിത്ത പെൻഷൻ പരിധിയിൽ വരുന്ന ജീവനക്കാരുടെ പെൻഷൻ വിഹിതം ഫണ്ട് മാനേജർമാർക്ക് ഉടൻ കൈമാറുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ നടത്തിയ പഞ്ചായത്ത് വികേന്ദ്രീകരണ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് മോബിഷ്.പി.തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി സത്യൻ മുഖ്യപ്രഭാഷണം നടത്തി. കെ.ടി ഷാജി, വി.മനോജ്, ഇ.എസ് ബെന്നി, എം.സി ശ്രീരാമകൃഷ്ണൻ, സി.കെ ജിതേഷ്, ഗ്ലോറിൻ സെക്വീര, ലൈജു ചാക്കോ, വി.ജി ജഗദൻ, സി.എസ് പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് ഉപഡയറക്ടറുടെ ഓഫീസിനു മുന്നിൽ നടന്ന പ്രകടനത്തിന് അഭിജിത്ത് സി.ആർ, ഡെന്നീഷ് മാത്യു, എം.കെ ശിവരാമൻ, ബിജു.കെ.ജെ, ജി പ്രവീൺകുമാർ, ഷിജു പി.ജെ, ജോൺസ് ജോസഫ്, പ്രതീപ കെ.പി തുടങ്ങിയവർ നേതൃത്വം നൽകി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *