August 13, 2026

എൻ.ജി.ഒ.യൂണിയൻ സംസ്ഥാന സമ്മേളനം: പ്രചരണ പ്രവർത്തനങ്ങൾ സജീവം

0
By ന്യൂസ് വയനാട് ബ്യൂറോ
.
കൽപ്പറ്റ:ഇരുപത് വർഷത്തെ ഇടവേളക്കുശേഷം വയനാട്ടിൽ നടക്കുന്ന കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾ സജീവമായി. ജില്ലയിലെ നാല് ഏരിയ കമ്മിറ്റികളിലെ പ്രവർത്തകരുടെ നേതൃത്തത്തിൽ 600 ചുവരെഴുത്തകൾ ജനുവരിയിൽ തന്നെ പൂർത്തിയാക്കി.കൽപ്പറ്റയിലും പരിസരങ്ങളിലും സ്ഥാപിക്കുന്നതിനുള്ള വലിയ ബോർഡുകളാണ് ഇപ്പോൾ തയ്യാറാക്കുന്നത്. യൂണിയൻ ജില്ലാ സെന്ററിനു സമീപം പ്രത്യേകമായി നിർമ്മിച്ച എഴുത്ത് പുരയിലാണ് ബോർഡുകൾ തയ്യാറാക്കുന്നത്. ബത്തേരി ,മാനന്തവാടി ഏരികളിലേക്കുള്ള ബോർഡുകൾ അതാതിടങ്ങളിൽ സജ്ജമാക്കും. യൂണിയൻ മേഖലയിലുള്ള കലാകാരൻ മാരായ കെ.വി.ജഗദ്ദീഷ്. എ.ജെ. ഇമ്മാനുവൽ, എം.എസ്.ജയമാർ, തോമസ് വിൻസന്റ്, പ്രഭാത് .കെ.പി, രവീന്ദ്രനാഥ് ,കെ.പുഷ്പജൻ, ജീവൻ ജോൺസ് ,അനിൽകുമാർ ,സന്തോഷ് .പി .റ്റി ,ഷാജു ഗുരുശ്രീ ,ഇവർക്കു പുറമെ ബിജോഷ് ബത്തേരി ,മോഹനൻ ഗുരുശ്രീ ,അഭിരാംഎന്നിവരുടെ നേതൃത്ത്വത്തിലാണ്  ബോർഡുകൾ തയ്യാറാക്കുന്നത്. കെ. സുഗതൻ ചെയർമാനും കെ.എം.നവാസ് കൺവീനറുമായ കമ്മിറ്റിക്കാണ് സമ്മേളനത്തിന്റെ പ്രചാരണ ചുമതല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *