November 13, 2026

ബത്തേരിയിൽ ഇന്ന് ഗതാഗതനിയന്ത്രണം

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി :ശ്രീ മാരിയമ്മന്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച്    താലപ്പൊലി ഘോഷയാത്ര നടക്കുന്നതിനാല്‍ ഇന്ന്  ടൗണില്‍ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. . വൈകുന്നേരം  5 മണിമുതല്‍ മൈസൂര്‍ ഭാഗത്ത് നിന്ന് കല്‍പ്പറ്റ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ബത്തേരി, ചുങ്കം,കൈപ്പഞ്ചേരി, വഴി പോകണം. പുല്‍പ്പള്ളി വടക്കനാട് ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍  ചുങ്കം പുതിയ സ്റ്റാന്റില്‍  യാത്രക്കാരെ ഇറക്കി തിരിച്ച് പോകണം. കല്‍പ്പറ്റ ഭാഗത്ത് നിന്ന് മൈസൂര്‍ ഭാഗത്തേക്ക് പോകുന്ന ചെറുവാഹനങ്ങള്‍ ലുലു ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് കൈപ്പഞ്ചേരി വഴി പോകണം. ലോറി പോലുള്ള വലിയ വാഹനങ്ങള്‍ ഘോഷയാത്രയുടെ സമയങ്ങളില്‍ ഗീതാഞ്ജലി പെട്രോള്‍ പമ്പിന് സമീപവും,അഖിലാ പെട്രോള്‍ പമ്പിന് സമീപവും നിര്‍ത്തി ഇടണമെന്ന് പോലീസ് അറിയിച്ചു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *