May 20, 2024

സഹകരണ സംഘത്തില്‍ അനധികൃത പണമിടപാട് :സി.പി.എം.നേതാക്കള്‍ക്ക് അയോഗ്യത

0
മാനന്തവാടി : നിയമം കാറ്റില്‍ പറത്തി സഹകരണ സംഘത്തില്‍ അനധികൃത പണമിടപാട് നടത്തി സര്‍ക്കാരിനും ഇടപാടുകാര്‍ക്കും ഒരുപോലേ നഷ്ടം വരുത്തിയ സംഘം ഭരണ സമിതി അംഗങ്ങളായിരുന്ന നേതാക്കള്‍ക്ക് അയോഗ്യത: മാനന്തവാടി താലൂക്ക് മോട്ടോര്‍ $ എഞ്ചിനിയറിംഗ് വര്‍ക്കേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികളായിരുന്ന ബ്ലോക്ക് പഞ്ചായത്തംഗവും മുന്‍ ഏരിയ സെക്രട്ടറിയുമായ എന്‍.എം. ആന്റി ണി, മാനന്തവാടി ലോക്കല്‍ കമ്മിറ്റി അംഗം വി.കെ.തുളസിദാസ്, ഏരിയ കമ്മിറ്റി അംഗം നിര്‍മ്മല വിജയന്‍ ,പി .വി.വേണുഗോപാല്‍, കെ.ജെ.റോയ്, കെ.പി.ഗിരീഷ് കുമാര്‍, സി.ആബൂട്ടി, എം.സന്തോഷ്, റീനനാണു, എം.മുരളിധരന്‍, എന്നിവരെയാണ് ആ ജീവാനന്തം സഹകരണ സ്ഥാപനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കിയത്.2020 ജനു.9 ന് ഇറക്കിയ ഉത്തരവ് ഭരണസ്വാധീനത്തിന്റെ മറവില്‍ മൂടിവെക്കുകയായിരുന്നു.2014ല്‍ എ ആര്‍ നടത്തിയ ആകസ്മിക പരിശോധനയിലാണ് ന്യൂനതകള്‍ ആദ്യ കണ്ടെത്തിയത്.ആറ് ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്‌കീമുകള്‍(ചിട്ടികള്‍)രജിസ്ട്രാറുടെ അനുമതിയില്ലാതെ ആരംഭിച്ചത് വഴി സര്‍ക്കാരിന് 13,100 രൂപയും സൊസൈറ്റിക്ക്3,96,885 രൂപയും ബാധ്യത വന്നുവെന്നും ഈ തുക അന്നത്തെ ഭരണ സമിതിയംഗങ്ങളില്‍ നിന്നും ഈടാക്കണമെന്നുമായിരുന്നു സഹകരണ വകുപ്പ് ശുപാര്‍ശചെയ്തത്.എന്നാല്‍ ഇതില്‍ സര്‍ക്കാരിലേക്ക് അടക്കേണ്ട 1300 രൂപ അടച്ചെങ്കിലും സ്‌കീം അംഗങ്ങള്‍ക്ക് നല്‍കേണ്ട നാല് ലക്ഷത്തോളം രൂപാ അംഗങ്ങള്‍ തിരിച്ചടച്ചിട്ടില്ല.2019 മാര്‍ച്ചില്‍ തുക തിരിച്ചടക്കാമെന്ന് ഇവര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും അടക്കുകയുണ്ടായില്ല.ഇതിനെ തുടര്‍ന്നാണ് അംഗങ്ങള്‍ക്കെതിരെ നടപടിയുണ്ടായത്.ഇവരിൽ  നിന്നും രണ്ട് മാസത്തിനകം തുക ഈടാക്കാനും തുക അടക്കാത്ത  പക്ഷം റവന്യു റിക്കവറിയിലൂടെ സംഘത്തിലേക്ക് മുതല്‍ കൂട്േടുന്നതിനായി ഇവരുടെ സ്ഥാവരജംഗമ വസ്തുക്കളുടെ വിവരം ശേഖരിച്ച് രേഖാമൂലം റിപ്പോര്‍ട്ട് നല്‍കാനുമാണ് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ഭരണ സമിതിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *