September 26, 2026

സനിൽ: സര്‍ക്കാര്‍ അനാസ്ഥയുടെ രക്തസാക്ഷി: മുസ്്‌ലിം ലീഗ്

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:  പ്രളയസഹായത്തിനായി വര്‍ഷങ്ങളായി സര്‍ക്കാര്‍ ഓഫീസില്‍ കയറിയിട്ടും അടിയന്തിര ആനുകൂല്യം പോലും നല്‍കാത്ത ഇടതുസര്‍ക്കാര്‍ അനാസ്ഥയുടെ രക്തസാക്ഷിയാണ് ഇന്നലെ ആത്മഹത്യ ചെയ്ത മേപ്പാടി പഞ്ചായത്തിലെ പള്ളിക്കവല തുറയന്‍കുന്നിലെ മുഞ്ഞേലിയില്‍ സനിലെന്ന് മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം കുറ്റപ്പെടുത്തി. സംഭവത്തില്‍ മുസ്്‌ലിം ലീഗ് അഗാധ ദുഖവും അധിതരുടെ അവഗണനയില്‍ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തുന്നു. പ്രളയത്തില്‍ തകര്‍ന്ന വീടിനും അര്‍ഹതപ്പെട്ട സഹായങ്ങള്‍ക്കുമായി വര്‍ഷങ്ങളോളം ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും സനിലിന് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെന്നത് ഗുരുതര വീഴ്ചയാണ്. അതിനാല്‍ തന്നെ ഈ യുവാവിന്റെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാരിന് മാറിനില്‍ക്കാനാവില്ല. അതുകൊണ്ട് തന്നെ ഈ കുടുംബത്തിന്റെ സംരക്ഷണചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണം. കുട്ടികളുടെ വിദ്യാഭ്യാസവും ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും ഉറപ്പുവരുത്തണം. പുത്തമലയില്‍ ഇനിയും നൂറുകണക്കിനാളുകള്‍ സര്‍ക്കാര്‍ സഹായം കാത്ത് കഴിയുന്നുണ്ട്. ഇനിയും ഒരു ദുരന്തത്തിന് കാത്തുനില്‍ക്കാതെ സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *