May 20, 2024

ആലത്തൂർ എസ്റ്റേറ്റ് :മൈക്കിള്‍ ഫ്രോയ്ഡ് ഈശ്വറും മെറ്റില്‍ഡ ടില്ലി ഗിഫോര്‍ഡും നല്‍കിയ അപ്പീല്‍ തള്ളി.

0
Img 20200303 Wa0365.jpg
മാനന്തവാടി:വിവാദമായ  വയനാട് മാനന്തവാടി തൃശ്ശിലേരി വില്ലേജ്കാട്ടിക്കുളം- ആലത്തൂര്‍ എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തു കൊണ്ടുള്ള ജില്ലാ കളക്ടരുടെ ഉത്തരവിനെതിരെ അവകാശികളെന്ന പേരില്‍ മൈക്കിള്‍ ഫ്രോയ്ഡ് ഈശ്വറും മെറ്റില്‍ഡ ടില്ലി ഗിഫോര്‍ഡും നല്‍കിയ അപ്പീല്‍ തള്ളി.2018 ഏപ്രിലില്‍ 211.76 ഏക്കര്‍ ഭൂമി കേരള എസ്ചീറ്റ് ആന്റ് ഫോര്‍ഫീച്ചേഴ്‌സ് ആക്ട് പ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്ത് കൊണ്ട പുറത്തിറക്കിയ ഉത്തരവിനെതിരെ നല്‍കി അപ്പീലാണ് സംസ്ഥാന ലാന്റ് റവന്യുകമ്മീഷണര്‍ തള്ളിയത്.ഭൂമിയുടെ യഥാര്‍ത്ഥ ഉടമയായിരുന്ന എഡ്വര്‍ട് ജോബിന്‍ വാനിങ്കന്‍ 2013 ല്‍ മരണപ്പെട്ടതോടെ ഇയാള്‍ക്ക് അവകാശികളോ ബന്ധുക്കളോ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 1964 ലെ കേരള അന്യം നിന്നതും നഷ്ടപ്പെട്ടതുമായ വസ്തുക്കള്‍ സംബന്ധിച്ച നിയമപ്രകാരം ഭൂമി അവകാശികളില്ലാത്ത ഭൂമിയായി പരിഗണിച്ച് സര്‍ക്കാരിലേക്ക് ഏറ്റെടുക്കാവുന്നതാണെന്ന് അന്നത്തെ ജില്ലാ കലക്ടർ കേശവേന്ദ്രകുമാര്‍ കണ്ടെത്തിയത് പ്രകാരമാണ് വിഷയം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് മാനന്തവാടി തഹസില്‍ദാരോടാവശ്യപ്പെട്ടത്. ഇത് പ്രകാരം തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നിലവില്‍ അവകാശിയാണെന്ന വാദവുമായി നില്‍ക്കുന്ന മൈക്കിള്‍ ഫ്രോയിഡ്      ഈശ്വറിന് ന്‌ല#കിയ ദാനാധരം നിയമപ്രകാരമല്ലെന്നും ഭൂമി സര്‍ക്കാരിലേക്ക് ഏറ്റെടുക്കാമെന്നും സൂചിപ്പിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ സര്‍ക്കാരിലേക്ക് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ അവകാശവാദം ഉന്നയിക്കുന്നവര്‍ക്ക് സാവകാശം നല്‍കി ക്കൊണ്ട് 2017 ഫിബ്രുവരിയില്‍ ഗസറ്റില്‍ പരസ്യം ചെയ്തിരുന്നു.ഇത് പ്രകാരം  അവകാശവാദവുമായെത്തിയ ഈശ്വറിന് ദാനാധരം നല്‍കിയതായി പറയപ്പെടുന്ന രേഖകള്‍ നിയമാനുസൃതമെല്ലെന്ന് കണ്ടെത്തുകയുണ്ടായി.ബന്ധുവെന്ന പേരില്‍ അവകാശവാദവുമായെത്തിയ  മെറ്റില്‍ഡ ടില്ലി ഗിഫോര്‍ഡ് ഹാജരാക്കിയ വില്‍പ്പത്രം പരിശോധനയില്‍ ആധികാരികത കോടതി മുഖേന തെളിയിക്കപ്പെട്ടിരുന്നില്ല.പരിശോധനകളില്‍ സ്ഥലമുടമ വാനിങ്കന്‍ നിയമാനുസൃതമുള്ള വില്‍പ്പത്രം എഴുതാതെയാണ് മരണപ്പെട്ടതെന്നും അദ്ദേഹത്തിന് നിയമാനുസൃതമുള്ള അവകാശികളില്ലെന്നും അദ്ദേഹത്തിന്റെ മരണ സമയത്തും എസ്റ്റേറ്റിന്റെ പൂര്‍ണ്ണ അവകാശി അയാല്‍ മാത്രമായിരുന്നെന്നും ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ ഭൂമി ഏറ്റെടുത്ത് കൊണ്ട് ഉത്തരവിട്ടത്.ഇതിനെതിരെയായിരുന്നു സംസ്ഥാന ലാന്റ് റവന്യുകമ്മീഷണര്‍ക്ക് ഇവര്‍ അപ്പീല്‍ നല്‍കിയത്.2019 ആഗസ്തിലാണ് അപ്പീല്‍ കക്ഷികളെയും ജില്ലാ കളക്ടരുടെ പ്രതിനിധിയായി മാനന്തവാടി താലൂക്കിലെ ജൂനിയര്‍സൂപ്രണ്ടിനെയും നേരില്‍ വിസ്തരിച്ചത്.ഈവിസ്താരത്തിലും ഈശ്വര്‍ തന്റെ മകനായ ഏഴുവയസ്സുകാരന്‍ കാരി ലിന്റെ ഈശ്വറിനെ വാനിങ്കന്‍ 2016 ല്‍ ദത്തെടുത്തിരുന്നെന്നവാദവും ദാനാധാരത്തിന് റിസര്‍വ്വ് ബേങ്കിന്റെ അനുമതി ആവശ്യമില്ലെന്ന വാദവുമാണുയര്‍ത്തിയത്.എന്നാല്‍ ഇത് തെളിയിക്കുന്ന ആധികാരികമായതും നിയമബവമുള്ളതുമായ രേഖകള്‍ ഹാജരാക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞില്ല.അപ്പീല്‍വാദികളുടെ അവകാശവാദങ്ങളോന്നും തന്നെ തെളിയിക്കാന്‍ കഴിയാത്തതിനാല്‍ നേരത്തെ ജില്ലാ കളക്ടര്‍ കണ്ടെത്തിയ വസ്തുതകള്‍ ശരിവെക്കുകയും വസ്തു അന്യം നില്‍പ്പ് കേസിന്റെ പരിധിയില്‍ വരുന്നതാണെന്ന് ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടറുടെ  നടപടിക്രമത്തില്‍ ഇടപെടാനാവില്ലെന്നും അപ്പീല്‍ തള്ളിയതായും റവന്യുകമ്മീഷണര്‍ ഉത്തരവിട്ടത്.കാട്ടിക്കുളത്തെ പൊതു പ്രവര്‍ത്തകനായ ബെന്നി പൂത്തറയിൽ കാട്ടിക്കുളമാണ് ആലത്തൂര്‍ക്കേസില്‍ നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്തി ഭൂമി ഏറ്റെടുക്കുന്നത് വരെയുള്ള നിയമപോരാട്ടങ്ങള്‍ നടത്തിയത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *