ഹിയറിങ് എയ്ഡ് വിതരണം ചെയ്തു .
ലോക കേള്‍വി ദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തി ക്കുന്ന നാഷണല്‍ പ്രോഗ്രാം ഫോര്‍ പ്രിവന്‍ഷന്‍ ആന്റ് കണ്ട്രോള് ഓഫ് ഡെഫ്നസ് (എന്‍.പി.പി.സി.ഡി) വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹിയറിങ് എയ്ഡ് വിതരണം തുടങ്ങി. 18 വയസ്സ് വരെയുള്ളവര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. ശ്രവണ വൈകല്യം നിര്‍ണയിച്ച് ഘട്ടം ഘട്ടമായാണ് ഹിയറിങ് എയ്ഡ് നല്‍കുന്നത്. ശ്രവണ സഹായ പദ്ധതി കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ മുകുന്ദന് അധ്യക്ഷത വഹിച്ചു. എന്‍.പി.പി.സി.ഡി. നോഡല്‍ ഓഫീസര്‍ ഡോ. സന്ദീപ്, ഡോ. ഫൈസല്‍, ഡോ. റഷീദ്, ഡോ. ടി പി സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബധിരതയ്ക്കു കാരണമാകുന്ന പ്രശ്നങ്ങള്‍ നേരത്തേ തിരിച്ചറിയുക, രോഗനിര്‍ണയം, ചികിത്സ എന്നിവ ലക്ഷ്യമിട്ട് ദേശീയ ആരോഗ്യദൗത്യത്തിനു കീഴിലാണ് എന്‍.പി.പി.സി.ഡി വിഭാഗം പ്രവര്‍ത്തിക്കുന്നത്.




Leave a Reply