May 8, 2024

സര്‍ഗ വിദ്യാലയം ജില്ലാതല സെമിനാര്‍ നടത്തി

0



    സര്‍ഗ വിദ്യാലയം ജില്ലാതല സെമിനാര്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി ഉദ്ഘാടനം ചെയ്തു. പഠന പ്രവര്‍ത്തനങ്ങള്‍ സര്‍ഗ്ഗാത്മകമാക്കുന്നതിനും നൂതനങ്ങളായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍  നടപ്പിലാക്കുന്നതിനും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന പദ്ധതിയാണ് സര്‍ഗ്ഗവിദ്യാലയം.  ജില്ലയിലെ 14 വിദ്യാലയങ്ങള്‍ മികച്ച ആശയങ്ങള്‍ പങ്കുവെച്ചിരുന്നു. കുട്ടികളില്‍ പരിസ്ഥിതി അവബോധമുണ്ടാക്കുക, മൂല്യമുള്ള തലമുറകളെ വാര്‍ത്തെടുക്കുക എന്നതാണ് ലക്ഷ്യം. പാവ തിയേറ്റര്‍, ഓപ്പണ്‍ ലൈബ്രറി, വിജ്ഞാനസഭ, പ്രളയാനന്തര നന്മയുടെ പാഠങ്ങള്‍, മണ്ണറിയാം മണമറിയാം തുടങ്ങിയ നൂതന ആശയങ്ങളിലൂടെ വിദ്യാഭ്യാസ രീതിയില്‍ മാതൃക തീര്‍ക്കാന്‍ വിദ്യാലയങ്ങള്‍ക്ക സര്‍ഗ വിദ്യാലയത്തിലൂടെ സാധിച്ചിട്ടുണ്ട് 

സുല്‍ത്താന്‍ ബത്തേരി ഡയറ്റില്‍ നടന്ന സെമിനാറില്‍ സര്‍വ്വ ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.ജെ ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, സര്‍വ്വ ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ ഒ. പ്രമോദ്, എം.ഒ. സജി, മാനന്തവാടി എ.ഇ.ഒ ഉഷാ ദേവി, ഡയറ്റ് സീനിയര്‍ അദ്ധ്യാപകരായ സതീഷ് കുമാര്‍, സന്തോഷ് കുമാര്‍, വൈത്തിരി ബി.ആര്‍.സി ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ എ.കെ. ഷിബു, ബത്തേരി ബി.ആര്‍.സി ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ടി. രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *