May 9, 2024

ശ്രവണ വൈകല്യം തിരിച്ചറിയാന്‍ ബേറ സംവിധാനം വയനാട്ടിലും.

0

     ജനന സമയത്ത് തന്നെ ശ്രവണ വൈകല്യം തിരിച്ചറിയാന്‍ കഴിയുന്ന അധുനിക യന്ത്ര സംവിധാനമാണ് ബ്രെയിന്‍ സ്റ്റെം ഇവോക്‌സ് റെസ്‌പോണ്‍സ് ഓഡിയോമെട്രി (ബേറ) . ജില്ലയില്‍ ഈ സംവിധാനം ലഭ്യമാകുന്നത് കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ ആശുപത്രിയില്‍ മാത്രമാണ്. ശ്രവണ ഗ്രന്ഥിയുടെ പ്രവര്‍ത്തനം പരിശോധി ക്കാനും എത്ര ശതമാനം കേള്‍വിയുണ്ടെന്നു കണ്ടെത്താനും ഈ ഉപകരണത്തിന്റെ സഹായത്താല്‍ കഴിയും. ഇതിലൂടെ ജനന സമയത്തു തന്നെ വൈകല്യം തിരിച്ചറിഞ്ഞ് തുടക്കത്തില്‍ തന്നെ ചികിത്സിച്ച് കേള്‍വിക്കുറവ് പരിഹരിക്കാനാകും. കോക്ലിയര്‍ ഇംപ്ലാന്റ്  നടത്തിയ കുട്ടികളുടെ കേള്‍വി പരിശോധനയ്ക്കും ഇയര്‍ ബാലന്‍സ് കണ്ടെത്താനും ഈ ഉപകരണത്തിലൂടെ സാധിക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *