May 9, 2024

വാഴക്കുലകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 27000 പാക്കറ്റ് ഹാന്‍സ് പിടികൂടി

0
Hans.jpg
കല്‍പ്പറ്റ: മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ വാഹന പരിശോധനക്കിടെ വാഴക്കുലകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 27000 പാക്കറ്റ് ഹാന്‍സ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ കമ്പളക്കാട് സ്വദേശികളായ കെ.ടി. സഫര്‍ഖാന്‍(32), യഹിയ(31), മംഗലാപുരം സ്വദേശിയായ അബ്ദുള്‍ നസീര്‍(24) എന്നിവരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എ. ബെന്നിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ എം.കെ. സുനില്‍, പ്രിവന്‍റീവ് ഓഫീസര്‍മാരായ എം.കെ. ഗോപി, എന്‍.ആര്‍. രാധാകൃഷ്ണന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.ആര്‍. വിനോദ്, സി. അന്‍വര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. പ്രതികളെയും പിടിച്ചെടുത്ത ഹാന്‍സും ബത്തേരി പോലീസിന് കൈമാറി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *