May 9, 2024

ബ്രഹ്മഗിരിക്ക് 328 കോടിയുടെ വാര്‍ഷിക ബജറ്റ്

0
കല്‍പ്പറ്റ: 2020 സാമ്പത്തിക വര്‍ഷത്തില്‍ 328 കോടി ചെലവും 316 കോടി വരവും പ്രതീക്ഷിക്കുന്ന ബജറ്റിന് അംഗീകാരമായി. നിലവിലുള്ള പദ്ധതികള്‍  വികസിപ്പിക്കാനും പുതിയ പദ്ധതികള്‍ ഏറ്റെടുക്കാനും 28.25 കോടി വകയിരുത്തി. ചെയര്‍മാന്‍ പി. കൃഷ്ണപ്രസാദിന്‍റെ അധ്യക്ഷതയില്‍ ബത്തേരി ടൗണ്‍ ഹാളില്‍ ചേര്‍ന്ന ചേര്‍ന്ന പ്രത്യേക പൊതുയോഗമാണ് കരട് ബജറ്റിന് അംഗീകാരം നല്‍കിയത്. പ്രധാന ഡിവിഷനുകളില്‍ കേരള ചിക്കന്‍ പദ്ധതി 153 കോടി, മലബാര്‍ മീറ്റ് പദ്ധതി 111 കോടി, ബ്രീഡര്‍ ഡിവിഷന്‍ 18 കോടി, മലബാര്‍ മീര്റ് അഡീഷണന്‍ പ്രൊഡക്ഷന്‍ യൂണിറ്റ് 17.74 കോടി, പിഎഫ്എസ് അനിമല്‍ പ്രക്യൂര്‍മെന്‍റ് 11.64 കോടി, കൃഷി ഡിവിഷന്‍ 6.39 കോടി, വയനാട് കോഫി 3.32 കോടി എന്നിങ്ങനെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 
ഫാര്‍മേഴ്സ് ട്രേഡ് മാര്‍ക്കറ്റ് (എഫ്ടിഎം) അടക്കം അഞ്ച് പുതിയ പദ്ധതികള്‍ നടപ്പാക്കും. ഇതിനായി 10 കോടി വകയിരുത്തി. കാപ്പി, കുരുമുളക് , നെല്ല്, പച്ചക്കറി ഉള്‍പ്പെടെ എല്ലാ കാര്‍ഷിക ഉല്‍പ്പന്നങ്ങളും സംഭരിക്കാനും മൂല്യവര്‍ദ്ധന വരുത്തി വിപണനം ചെയ്യാനും ഫാര്‍മേഴ്സ് ട്രേഡ് മാര്‍ക്കറ്റ് എഫ്ടിഎം പദ്ധതി നടപ്പാക്കും. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, മാര്‍ക്കറ്റ് ഫെഡറേഷന്‍ തുടങ്ങിയ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുടെ പിന്തുണ ഉറപ്പുവരുത്തും. മിച്ച വരുമാനം അധിക വിലയായി നല്‍കി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ബ്രഹ്മഗിരി പൗള്‍ട്രി ഫീഡ്സ് എന്ന ബ്രാന്‍ഡില്‍ പൗള്‍ട്രി ഫീഡ് വിപണിയില്‍ എത്തിക്കുന്നതിന് ഏഴ് കോടി വകയിരുത്തി. ബ്രഹ്മഗിരി സീഡ് എന്ന ബ്രാന്‍ഡില്‍ വിത്തുല്‍പ്പാദന വിപണന ഡിവിഷന് മൂന്ന് കോട് വകയിരുത്തി. അതിജീവനം ഇന്‍റഗ്രേറ്റഡ് ഫാം പ്ലാനിംഗ് അഥവാ സംയോജിത കൃഷി ആസൂത്രണ ഡിവിഷന് മൂന്ന് കോടിയും അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഡിവിഷന്‍ കാര്‍ഷിക ഗവേഷണ വികസന വിഭാഗത്തിന് ഒരു കോടിയും വകയിരുത്തി. 
ബ്രഹ്മഗിരി ചെയര്‍മാന്‍ പി. കൃഷ്ണപ്രസാദ്, ഡയറക്ടര്‍ബോര്‍ഡ് അംഗം സി.കെ. ശിവരമാന്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി.എസ്. ബാബുരാജ്, ഫിനാന്‍സ് ജനറല്‍ മാനേജര്‍ അനു സ്കറിയ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *