നീതിയാത്ര ഏപ്രില്‍ ഒമ്പതിനു വയനാട്ടില്‍
കല്‍പ്പറ്റ:കെപിസിസി ഒബിസി ഡിപ്പാര്‍ട്ട്മെന്റ് ചെയര്മാന് അഡ്വ.സുമേഷ് അച്യുതന്റെ നേതൃത്വത്തില്‍ ഏപ്രില്‍ ഏഴിനു കാസര്‍ഗോഡ് ആരംഭിക്കുന്ന നീതിയാത്രഒമ്പതിനു ജില്ലയിലെത്തും. പൗരത്വ നിയമ ഭേദഗതിയിലും സംവരണം അട്ടിമറിച്ചു സാമൂഹികനീതി ഇല്ലാതാക്കുന്നതിലും പ്രതിഷേധിച്ചും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദോഹനടപടികള് ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുമാണ് യാത്ര.
ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ യാത്രയ്ക്കു സ്വീകരണം നല്കാന് ഒബിസി ഡിപ്പാര്‍ട്ട്മെന്റ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന ചെയര്മാന് അഡ്വ.സുമേഷ് അച്യുതന് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്മാന് ആര്.പി. ശിവദാസ് അധ്യക്ഷത വഹിച്ചു. സതീശ് വിമലന്, എന്‍.സി. കൃഷ്ണകുമാര്‍, കെ.എ. സെബാസ്റ്റ്യന്‍, ഒ.പി. മുഹമ്മദുകുട്ടി, കെ.കെ. ജേക്കബ്, തുളസി റെജില്‍, ഷീജ സതീശ്, സിബി സാബു, റീജ ജഗദേവന്‍, പ്രഫ.എം.കെ. ശെല്‍വരാജ് എന്നിവര്‍ പ്രസംഗിച്ചു
Leave a Reply