June 14, 2026

എം പിമാരെ സസ്പെൻഡ് ചെയ്തതിനെ തിരെ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

0
02.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ലോക്സഭാ എം പിമാരെ പുറത്താക്കിയതിലും കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കാനും അഭിപ്രായപ്രകടനം നടത്താനുമുള്ള ജനപ്രതിനിധികളുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തിന്‍റെ ഭാഗമാണിത്. ഇത്തരം പ്രവണതകള്‍ സ്വതന്ത്രഭാരതത്തിലെ ജനാധിപത്യ സംസ്ക്കാരത്തിന് യോജിച്ചതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധയോഗം കെ പി സി സി മെമ്പര്‍ പി പി ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷനായിരുന്നു. സാലി റാട്ടക്കൊല്ലി, എസ് മണി, പി കെ സുരേഷ്, പി വിനോദ്കുമാര്‍, എം പി മജീദ്, ഇ സുനീര്‍, പി അജ്മല്‍, ഡിന്‍റോജോസ്, ഹര്‍ഷല്‍ കോന്നാടന്‍, ഒ പി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന് അനൂപ്, ജോബി, സാഹിര്‍ ഗൂഡലായി, അബു തെക്കേപ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *