May 19, 2024

ഒരിടവേളക്ക് ശേഷം വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജ് വീണ്ടും സംഘർഷ ഭൂമിയാകുന്നു.

0
തലപ്പുഴ: ഒരിടവേളക്ക് ശേഷം വയനാട്  ഗവ. എഞ്ചിനീയറിംഗ് കോളേജ് വീണ്ടും സംഘർഷ ഭൂമിയാകുന്നു.
ഇന്നലെയും  കോളേജിൽ എസ്.എഫ്.ഐ – യൂ.ഡി.എസ്.എഫ് സംഘർഷം ഉണ്ടായിരുന്നു ennu .അടുത്ത മാസം നടക്കുന്ന ആർട്സ് നടത്തിപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്.സംഘർഷത്തിൽ രണ്ടാം വർഷ വിദ്യാർത്ഥികളായ അഞ്ച് യൂ.ഡി.എസ്.എഫ് പ്രവർത്തകർക്കും,ഒരു എസ്.എഫ്.ഐ പ്രവർത്തകനും പരിക്കേറ്റു.പരിക്കേറ്റവരെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടുത്ത മാസം നടക്കുന്ന ആർട്സ് നടത്തിപ്പ്  കൺവീനറായി യൂ.ഡി.എസ്.എഫ് ഭാരവാഹിയെ തിരഞ്ഞെടുത്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പുറമെ നിന്നെത്തിയ 20 ഓളം ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ സഹായത്തോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ തങ്ങളെ തല്ലിയതെന്നും,ഹോസ്റ്റൽ പരിസരങ്ങളിലും  തലപ്പുഴ,മാനന്തവാടി ടൗണുകളിലും ഡി.വൈ.എഫ്.ഐ പ്രവർത്തകർ തങ്ങളെ ആക്രമിക്കാൻ ക്യാമ്പ് ചെയ്യുന്നതായും.പോലീസ് അടക്കമുള്ളവർ തങ്ങൾക്ക് പ്രതികൂലമാണെന്നും  യൂ.ഡി.എസ്.എഫ് നേതാക്കൾ  പറയുന്നു.എന്നാൽ യൂ.ഡി.എസ്.എഫ് പ്രവർത്തകർ മനപ്പൂർവം സംഘർഷം ഉണ്ടാക്കിയതാണെന്നും,തങ്ങൾ ആരെയും ആക്രമിച്ചില്ലെന്നും,അവർ തങ്ങളെയാണ് ആക്രമിച്ചതെന്നും എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *