കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രതിനിധികളുടെ സമ്മേളനം എട്ടിന് കമ്പളക്കാട്
കല്‍പ്പറ്റ: ജില്ലയിലെ കേരള മുസ്ലിം ജമാഅത്ത് യൂണിറ്റുകളില്‍നിന്നു തെരഞ്ഞെടുത്ത പ്രതിനിധികളുടെ സമ്മേളനം എട്ടിനു കമ്പളക്കാട് ഹുദൈബിയ ഹാളില്‍ നടത്തുമെന്നു സംഘാടക സമിതി ഭാരവാഹികളായ കെ.ഒ. അഹമ്മദുകുട്ടി ബാഖവി, കെ.എസ്. മുഹമ്മദ് സഖാഫി, പി. ബീരാന്‍കുട്ടി, കെ.ടി. ഹസന്‍കോയ ഹാജി, കെ.കെ. മുഹമ്മദലി ഫൈസി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.200 യൂണിറ്റുകളില്‍നിന്നായി 1,500 പേര്‍ പങ്കെടുക്കും. രാവിലെ 10നു കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ഹംസ ഉദ്ഘാടനം ചെയ്യും. കെ.ഒ. അഹമ്മദുകുട്ടി ബാഖവി അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ സി.കെ. ശശീന്ദ്രന്‍, ഐ.സി. ബാലകൃഷ്ണന്‍, ഒ.ആര്‍. കേളു എന്നിവര്‍ പ്രസംഗിക്കും. മഹല്ലുകള്‍ കര്‍മഭൂമിക, ഉമറാദൗത്യം, ഖുര്‍ആന്‍ വെളിച്ചം, ഇസ്ലാം-ബഹുസ്വര സമൂഹം എന്നീ വിഷയങ്ങളില്‍ ക്ലാസ് ഉണ്ടാകും. വൈകുന്നേരം 4.30നു സമാപനസമ്മേളനത്തില്‍ പി. ഹസന്‍ മൗലവി ബാഖവി അധ്യക്ഷത വഹിക്കും. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ പ്രഭാഷണം നടത്തും.





Leave a Reply