April 28, 2024

കളിച്ചു കൊണ്ടിരുന്ന രണ്ടുവയസ്സുകാരി പിക്കപ്പ് ജീപ്പിനടിയിൽ പെട്ട് മരിച്ചു.

0
     മാനന്തവാടി :

 പുതുശ്ശേരി വളവില്‍ പിക്ക് അപ്പ് ജീപ്പിനടിയില്‍പ്പെട്ട് രണ്ട് വയസ്സുകാരി മരിച്ചു. പ്രദേശത്തെ ഫാമില്‍ ജോലി ചെയ്തുവരുന്ന നേപ്പാള്‍ സ്വദേശികളായ കമല്‍-ജാനകി ദമ്പതികളുടെ മകള്‍ മുന  (2) ആണ് മരിച്ചത്. ഫാമില്‍ പുല്ല് ഇറക്കാൻ വന്ന പിക്ക് അപ്പ് ജീപ്പ് മുന്നോട്ടെടുത്തപ്പോള്‍ വാഹനത്തിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തില്‍ ടയറിനടിയില്‍പ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ  മുനയെ  ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്നലെ  വൈകുന്നേരം 6 മണിയോടെയാണ് അപകടമുണ്ടായത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *