May 2, 2024

കൽപ്പറ്റയിൽ ഓട്ടോറിക്ഷകൾക്ക് ചട്ടവിരുദ്ധമായി പെർമിറ്റ് നൽകുന്നുവെന്ന് ആരോപണം.

0
Img 20200306 Wa0160.jpg
അന്യ പഞ്ചായത്തുകളിലെ ഓട്ടോറിക്ഷക്കാരെ ഒഴിവാക്കി, കൽപ്പറ്റക്കാരെ മാത്രം കണ്ടെത്തി ഡിജിറ്റൽ പെർമിറ്റ് അനുവദിക്കണമെന്ന്   കൽപ്പറ്റയിലെ ഓട്ടോഡ്രൈവർ ജി ജോർജ്  വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൽപ്പറ്റ മുൻസിപ്പാലിറ്റി പരിധിയിലുള്ള  ഓട്ടോറിക്ഷകളിൽ സ്ഥിര താമസക്കാർക്കാണ് ഡിജിറ്റൽ പെർമിറ്റ് അനുവദിക്കേണ്ടതെന്നും, അന്യ പഞ്ചായത്തിലെ വണ്ടികൾക്ക്  കൽപ്പറ്റയിൽ ഓട്ടോ പെർമിറ്റ് കൊടുക്കരുതെന്നും ജോർജ് പറഞ്ഞു. ആകെയുള്ള 570 പെർമിറ്റുകളിൽ 170 ലധികം അന്യ പഞ്ചായത്തുകളിൽ  ഉള്ളവയാണെന്നും, ഇത് ചട്ടവിരുദ്ധമാണെന്നും ജോർജ് കുറ്റപ്പെടുത്തി. കൽപ്പറ്റയിൽ ആകെയുള്ള 729 വണ്ടികളിൽ 170 എണ്ണം മുട്ടിൽ, മേപ്പാടി, കണിയാമ്പറ്റ, വെങ്ങപ്പള്ളി, മീനങ്ങാടി തുടങ്ങിയ പഞ്ചായത്തുകളിലുള്ള  വണ്ടികൾക്കും  രസീത് കൊടുത്തിട്ടുണ്ടെന്നും നഗരസഭാ സെക്രട്ടറി ഉൾപ്പെടെ ഉദ്യോഗസ്ഥർക്കും മറ്റ് കമ്മിറ്റിക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും ജോർജ്ജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *