കടബാധ്യതയിൽ വയനാട്ടിൽ വീണ്ടും കർഷകൻ ആത്മഹത്യ ചെയ്തു
മാനന്തവാടി :
കടബാധ്യതയെ തുടർന്ന് വയനാട്ടിൽ വീണ്ടും കര്‍ഷക ആത്മഹത്യ .
പയ്യംമ്പള്ളി കാടംകൊല്ലി മങ്ങംപ്പറ രാജന്‍ (52) ആണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടത്തിലാണ് രാജനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പയ്യംമ്പള്ളി കനാറ ബാങ്കില്‍ നിന്നും മകൾക്കുവേണ്ടി വിദ്യാഭ്യാസ വായ്പ എടുത്തതിന്റെ റവന്യു റിക്കവറി നോട്ടീസ് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് ഇയാള്‍ മരിക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മാനന്തവാടി പോലീസ് സ്ഥലത്തെത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും.





Leave a Reply