April 26, 2024

കർഷക ആത്മഹത്യകൾ പെരുകുമ്പോൾ സർക്കാർ നിഷ്ക്രിയം: കോൺഗ്രസ്

0

 മാനന്തവാടി: വയനാട് ജില്ലയിൽ കടക്കെണിമൂലവും വിള നാശവും വിലത്തകർച്ചയും കൊണ്ട് കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ സംസ്ഥാന സർക്കാർ നിഷ്ക്രിയമായി നോക്കി നിൽക്കുകയാണെന്ന് പയ്യം പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. പയ്യം പള്ളി കാടൻകൊല്ലി രാജന്റെ ആത്മഹത്യ നിഷ്ക്രിയ സർക്കാരിന്റെ പുതിയ ഇരയാണ്. രാജന്റെ മകളുടെ വിദ്യാഭ്യാസത്തിനായി കാനറ ബാങ്ക് പയ്യം പള്ളി ശാഖയിൽ നിന്നും വായ്പ എടുത്തിരുന്നു. ആ വായ്പയുടെ പേരിൽ അദ്ദേഹത്തിന് കഴിഞ്ഞ ആഴ്ച റവന്യൂ റിക്കവറിക്ക് നോട്ടീസ് ലഭിച്ചിരുന്നു. അന്നു മുതൽ രാജൻ അസ്വസ്തനായി കാണപ്പെട്ടതായി ബസുക്കളും നാട്ടുകാരും പറയുന്നു.കഴിഞ്ഞ ദിവസം വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ജീവനൊടുക്കിയത്.ഈ മരണത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുത്ത് അദ്ദേഹത്തിന്റെ കടബാധ്യത സർക്കാർ ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ കുടുംബ ത്തിന് നഷ്ടപരിഹാരം ഉടൻ നൽകുകയും വേണം' കൂടാതെ റിക്കവറി നോട്ടീസ് അയച്ച് പീഡിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം.' ജില്ലയിൽ ഇനി കടബാധ്യതയുള്ള ഒരു കർഷകനും ഇത്തരത്തിലുള്ള റിക്കവറി നോട്ടീസുകളോ നടപടികളോ എടുക്കന്നത് നിർത്തിവെക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് സണ്ണി ജോസ് ചാലിൽ അധ്യക്ഷത വഹിച്ചു.എം.ജി ബിജു' ജേക്കബ് സെബാസ്റ്റ്യൻ, റ്റി.എ.റെജി, ബെന്നി പി.എം.ബേബി ഇളയിടം, എന്നിവർ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *