കൽപ്പറ്റയിൽ ഓട്ടോറിക്ഷ സ്റ്റിക്കര്‍ വിതരണം 16 മുതൽ
കല്‍പ്പറ്റ നഗരസഭയിലെ ഓട്ടോറിക്ഷകള്‍ക്കുളള (2008 നും അതിന് മുമ്പും പെര്‍മിറ്റ് ലഭിച്ചവര്‍ക്ക്) സ്റ്റിക്കറുകള്‍ മാര്‍ച്ച് 16 മുതല്‍ 21 വരെ വിതരണം ചെയ്യും. ഒന്ന് മുതല്‍ 100 വരെയുള്ളവര്‍ക്ക് ഒന്നാം ദിവസവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്രമാനുസൃതം 100 പേര്‍ക്ക് വീതവും നല്‍കും. ഉടമകള്‍ നഗരസഭയില്‍ ഫീസടച്ചതിന്റെ രശീതിയും പെര്‍മിറ്റുമായി രാവിലെ 11 നും വൈകീട്ട് 4 നും ഇടയിലാണ് ഹാജരാകേണ്ടത്. രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും പെര്‍മിറ്റ് ലഭിച്ചവര്‍ക്കുള്ള സ്റ്റിക്കറുകള്‍ പിന്നീട് വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു





Leave a Reply