April 25, 2024

അന്താരാഷ്ട്ര വനിത ദിനത്തിൽ എടവക പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ സാന്ത്വനം രോഗി പരിചരണത്തിന് തുടക്കം.

0
Img 20200307 Wa0345.jpg
അന്താരാഷ്ട്ര വനിത ദിനത്തിൽ എടവക പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ സാന്ത്വനം  രോഗി പരിചരണത്തിന് തുടക്കം. എടവക നല്ലൂർനാട് ജില്ലാ ക്യാൻസർ സെന്ററിൽ ദിവസവും വളണ്ടിയർ സേവനവും സൗജന്യ ഭക്ഷണവും നൽകിയാണ് എടവക സി.ഡി.എസ് വനിത ദിനത്തിൽ പുതിയ മാതൃക സൃഷ്ടിക്കുന്നതെന്ന് സി.ഡി.എസ്.ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ദാരിദ്ര ലഘൂകരണവും സ്ത്രീ ശാക്തീകരണവും ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന കുടുംബശ്രീ പ്രസ്ഥാനം അന്താരാഷ്ട്ര വനിത ദിനത്തിൽ പുതിയ മാതൃക സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് എടവക പഞ്ചായത്ത് കുടുംബശ്രീ കൂട്ടായമ. എടവക പഞ്ചായത്തിലെ നല്ലൂർ നാട് അംബേദ്കർ ആശുപത്രി ജില്ലാ ക്യാൻസർ സെന്റർ കൂടിയാണ് ഈ ആശുപത്രിയിൽ ഇനി സ്വാന്തന രോഗി പരിചരണവുമായി എടവക പഞ്ചായത്തിലെ വളയിട്ട കൈകൾ ദിവസവുമുണ്ടാകും. ഒരോ ദിവസവും ആറ് വീതം കുടുംബശ്രീ പ്രവർത്തകരാണ് രോഗി പരിചരണത്തിനായി ആശുപത്രിയിലുണ്ടാവുക. രോഗി പരിചരണം കൂടാതെ സൗജന്യ ഭക്ഷണ വിതരണവും കുടുംബശ്രീ നടത്തും അതിനായി വിഷ രഹിത പച്ചക്കറികൾ സമാഹരിക്കുമെന്നും സി.ഡി.എസ് ഭാരവാഹികൾ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ സി.ഡി.എസ് ചെയർപേഴ്സൺ പ്രിയ വിരേന്ദ്രകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷീലകമലഹസൻ, ഇന്ദിര പ്രേമചന്ദ്രൻ ,സി.ഡി.എസ്.ഭാരവാഹികളായ കെ.ഷർഫുനിസ, റംല കണിയാങ്കണ്ടി, റോസമ്മ ജോസ്, വത്സ ജോർജ്, ഇന്ദിര പി.വി.തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *