September 25, 2026

വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് വീട്ടമ്മ മരിച്ചു : മൂന്നു പേർ ആശുപത്രിയിൽ ചികിത്സയിൽ .

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് വീട്ടമ്മ മരിച്ചു.
കർണാടക അതിർത്തി ഗ്രാമമായ കാട്ടിക്കുളം നാരങ്ങാക്കുന്ന് കോളനി നിവാസി മീനാക്ഷിയാണ് മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
മാര്‍ച്ച് 5നാണ് മീനാക്ഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ വർഷം ഇതേ കോളനിയിൽ  കുരങ്ങു പനി  ബാധിച്ച കോളനിവാസികൾ മരിച്ചിരുന്നു.
ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കുരങ്ങുപനി മരണമാണ് മീനാക്ഷിയുടേത്.

നാല് പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്.  അതിൽ ഒരാളാണ് മരിച്ച മീനാക്ഷി . ഇപ്പോൾ മൂന്നുപേർ ചികിത്സയിലുണ്ട് .കോഴിക്കോട് മെഡിക്കൽ കോളേജ് , മാനന്തവാടി ജില്ലാ ആശുപത്രി, മാനന്തവാടിയിലെ ഒരു സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ ഓരോരുത്തരാണ്  ചികിത്സയിലുള്ളത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *